ടൈംടേബിള്‍
കേരളസര്‍വകലാശാല 2022 മാര്‍ച്ച് 23 ന് ആരംഭിക്കുന്ന ഒന്നും രണ്ടും വര്‍ഷ ബി.ഫാം. (അഡീഷണല്‍ ചാന്‍സ്), 2022 ഏപ്രില്‍ 8 ന് ആരംഭിക്കുന്ന മൂന്നും നാലും വര്‍ഷ ബി.ഫാം. (അഡീഷണല്‍ ചാന്‍സ്), ജനുവരി 2022 പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ., മാര്‍ച്ച് 2022 (റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ മാര്‍ച്ച് 16 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി കോഴ്‌സിന്റെ കോവിഡ് സ്‌പെഷ്യല്‍ ബോട്ടണി ബയോടെക്‌നോളജി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 11 മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. (സി.ബി.സി.എസ്.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി മാര്‍ച്ച് 10 മുതല്‍ 17 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ബി.എസ്‌സി. റീവാല്യുവേഷന്‍ സെക്ഷനില്‍ ഇ.ജെ.കക (രണ്ട്) സെക്ഷനില്‍ ഹാജരാകേണ്ടതാണ്.ഫോണ്‍:04712386426
സമ്പര്‍ക്ക ക്ലാസ്
കേരളസര്‍വകലാശാല സ്‌കൂള്‍ ഓഫ് ഡിസറ്റന്‍സ് എഡ്യൂക്കേഷന്‍ ഒന്നാം സെമസറ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുളള (2021 അഡ്മിഷന്‍) സമ്പര്‍ക്ക ക്ലാസുകള്‍ മാര്‍ച്ച് 12 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് www. ideku.net സന്ദര്‍ശിക്കുക.
സി.എ.സി.ഇ.ഇ. – വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു
കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 25.
പി.ജി. ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി കോഴ്‌സ്: യോഗ്യത:കേരളസര്‍വകലാശാല അംഗീകൃത ബിരുദം, കോഴ്‌സ്‌കാലാവധി: ഒരു വര്‍ഷം, ക്ലാസുകള്‍: ശനി, ഞായര്‍ ദിവസങ്ങളില്‍, കോഴ്‌സ് ഫീസ്:16500/-, ഉയര്‍ന്ന പ്രായപരിധി ഇല്ല.
സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആന്റ് പബ്ലിക് സ്പീക്കിംഗ് കോഴ്‌സ്: യോഗ്യത:പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ്‌കാലാവധി:4 മാസം, കോഴ്‌സ് ഫീസ്:6000/-, ഉയര്‍ന്ന പ്രായപരിധി ഇല്ല.
ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍: യോഗ്യത:പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ്‌കാലാവധി:6 മാസം, കോഴ്‌സ് ഫീസ്:7000/- (പരീക്ഷാഫീസ് ഉള്‍പ്പെടെ), ക്ലാസുകള്‍: കാര്യവട്ടം ക്യാമ്പസില്‍, ഉയര്‍ന്ന പ്രായപരിധി ഇല്ല
പി.ജി.ഡിപ്ലോമ ഇന്‍ യോഗ തെറാപ്പി: യോഗ്യത: കേരളസര്‍വകലാശാല അംഗീകൃത ബിരുദം, കോഴ്‌സ്‌കാലാവധി: ഒരു വര്‍ഷം, കോഴ്‌സ് ഫീസ്:19500/-, ക്ലാസുകള്‍: രാവിലെ 7 മുതല്‍ 9 വരെ, ഉയര്‍ന്ന പ്രായപരിധി ഇല്ല.
സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്: യോഗ്യത:പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ്‌കാലാവധി:4 മാസം, കോഴ്‌സ് ഫീസ്:6000/-, ക്ലാസുകള്‍: കാര്യവട്ടം ക്യാമ്പസില്‍, ഉയര്‍ന്ന പ്രായപരിധി ഇല്ല.
ടീച്ചേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആന്റ് മെഡിറ്റേഷന്‍: യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ്‌കാലാവധി: 6 മാസം, കോഴ്‌സ് ഫീസ്:15000/-, അപേക്ഷാഫീസ്: 100 രൂപ, ക്ലാസുകള്‍: വൈകുന്നേരം 5 മുതല്‍ 7 വരെ, ഉയര്‍ന്ന പ്രായപരിധി ഇല്ല.
താല്‍പ്പര്യമുളളവര്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ (www. keralauniversity.ac.in) നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് എസ്.ബി.ഐ.യില്‍ അ/ര.ചീ.57002299878 ല്‍ 100 രൂപ അടച്ച രസീതും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം പി.എം.ജി. ജംഗ്ഷന്‍ സ്റ്റുഡന്‍സ് സെന്റര്‍ ക്യാമ്പസിലെ സി.എ.സി.ഇ.ഇ. ഓഫീസില്‍ എത്തിക്കേണ്ടതാണ്.