സംസ്ഥാന ബജറ്റ് നാളെ

Advertisement

തിരുവനന്തപുരം: കേരളത്തിലെ എല്ലാ വിഭാഗം ജനത്തിന്റെയും ജീവിതം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന് സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ.ജനത്തിന്റെ ദൈനംദിന ജീവിതത്തിൽ കടുത്ത ബാധ്യത ഏൽപ്പിക്കാതെ, എന്നാൽ സംസ്ഥാനത്തിന്റെ വരുമാനം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള സ്റ്റാമ്ബ്, രജിസ്ട്രേഷൻ ഫീസ് വർധനവുകൾക്ക് ബജറ്റിൽ ശുപാർശയുണ്ടായേക്കും.

വരുമാനം വർധിപ്പിക്കേണ്ടതിനാൽ സംരംഭക മേഖലയെ പരമാവധി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾക്കും അതേപോലെ കുടുംബശ്രീ വഴിയുള്ള പദ്ധതികളും പ്രതീക്ഷിക്കുന്നുണ്ട്.

മൃഗസംരക്ഷണ-പരിപാലന മേഖലയെ കൂടുതൽ കാര്യക്ഷമമാക്കിയേക്കും. എന്നാൽ സംസ്ഥാനത്തിന്റെ വരുമാനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന പെട്രോളിനും ഡീസലിനും നികുതി വർധിപ്പിക്കില്ല. ഇന്ധന വില വർധന പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ സപ്ലൈകോ, മാവേലി സ്റ്റോറുകൾ വഴിയുള്ള ഇടപെടൽ ഉണ്ടാകും. കോഴി വില ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ഇതര സംസ്ഥാന മാഫിയകളുടെ ചൂഷണം നേരിടാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഫാം ഉടമകൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ സഹായം ലഭിച്ചേക്കും. യുക്രൈൻ – റഷ്യ സംഘർഷം പലചരക്ക് സാധനങ്ങളുടെയാകെ വില ഉയർത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിപണിയിൽ സർക്കാർ ഇടപെടണമെന്ന ആവശ്യം ഹോട്ടലുടമകളുടെ ഭാഗത്തുമുണ്ട്.

Advertisement