തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം മാർച്ച്-16 ന് ആരംഭിക്കും.
പതിനായിരത്തോളം പ്രതിനിധികൾക്കുള്ള പാസ് വിതരണമാണ് മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ആരംഭിക്കുന്നത് .മാർച്ച് 18 ന് ആരംഭിക്കുന്ന മേളയിലേക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്.
പൊതുവിഭാഗത്തിൽ ഉൾപ്പെടുന്നവർ 1000 രൂപാ വീതവും വിദ്യാര്‍ഥികള്‍ 500 രൂപാ വീതവും അടച്ച് https://registration.iffk.in എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓണഅലൈൻ രജിസ്ട്രേഷനുവേണ്ട സഹായങ്ങൾക്കായി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഹെൽപ് ഡെസ്കും പ്രവർത്തിച്ച് വരുന്നുണ്ട്. വിശദ വിവരങ്ങൾ 8304881172 എന്ന മൊബൈൽ നമ്പറിലും helpdesk@iffk.in എന്ന ഇ-മെയിലിലും ലഭ്യമാണ്. പ്രതിനിധികൾക്ക് പേയ്മെന്റിനു മുൻപ് പ്രൊഫൈലിൽ മാറ്റം വരുത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ടാഗോർ തിയേറ്ററിൽ പ്രവർത്തിക്കുന്ന ഡെലിഗേറ്റ് സെല്ലിൽ നിന്നും നേരിട്ടും ഡെലിഗേറ്റ് രജിസ്ട്രേഷൻ അനുവദിച്ചിട്ടുണ്ടെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് അറിയിച്ചു.