പി.എസ്.സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Advertisement

കേരള പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in വഴി അപേക്ഷിക്കാം. അവസാന തീയതി: മാർച്ച് 30


ബീറ്റ് ഫോറസ്റ്റ് ഓഫീസർ വനം

നിയമനരീതി: നേരിട്ടുള്ള നിയമനം (ജില്ലാടിസ്ഥാനത്തിൽ). പ്രായപരിധി 1930: ഉദ്യോഗാർഥികൾ 02.01.1992നും 01.01.2003നും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരാകണം. മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും പട്ടികജാതി/വർഗ വിഭാഗത്തിൽ ഉള്ളവർക്കും ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. ഒരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടില്ല.

വിദ്യാഭ്യാസ യോഗ്യത: കേരള സർക്കാരിന്റെ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്ലസ് ടു പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കിൽ കേരള/ഭാരത സർക്കാർ അംഗീകരിച്ച തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.

വിവിധ കോർപ്പറേഷനുകളിൽജൂനിയർ അസിസ്റ്റന്റ്

ജൂനിയർ അസിസ്റ്റന്റ്/ കാഷ്യർ/ അസിസ്റ്റന്റ് ഗ്രേഡ് II/ ക്ലാർക്ക് ഗ്രേഡ് I/ ടൈം കീപ്പർ ഗ്രേഡ് II/ സീനിയർ അസിസ്റ്റന്റ് /അസിസ്റ്റന്റ് /ജൂനിയർ ക്ലാർക്ക് മുതലായവവിവിധ കോർപ്പറേഷനുകൾ

പ്രായപരിധി: 1836. ഉദ്യോഗാർഥികൾ 02.01.1986നും 01.01.2004നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടുതീയതികളും ഉൾപ്പെടെ). പട്ടികജാതി/വർഗ, മറ്റുപിന്നാക്ക വിഭാഗങ്ങൾക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും. യോഗ്യതകൾ: ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് ലഭിച്ച ബി.എ./ ബി.എസ്.സി./ബി.കോം. ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത നേടിയിരിക്കണം.