വിവിധ ഐ ടി ഐ കളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവുകൾ,ഇന്റർവ്യൂ 17 ന്

Advertisement

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്ട്രക്ടറുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐകളിൽ എംപ്ലോയബിലിറ്റി സ്‌കിൽസ് പഠിപ്പിക്കുന്നതിന് ബി.ബി.എ/എം.ബി.എ/ ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി (ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ കഴിവും, പ്ലസ്ടു/ഡിപ്ലോമ തലത്തിലുള്ള അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനയോഗ്യതയും ഉണ്ടായിരിക്കണം) .

യോഗ്യതയുള്ളവരെ ഗസ്റ്റ് ഇൻസ്ട്രക്ടറായി തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച 17 ന് രാവിലെ 11 ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിൽ പ്രവർത്തിക്കുന്ന ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ ഒറിജിനലും പകർപ്പും സഹിതം 10.30 നകം നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. മണിക്കൂറിന് 240 രൂപ പ്രതിഫലം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2316680.