കേരള ബജറ്റ് 2022: പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തിൽ

Advertisement

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് പൂർത്തിയായി. ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ ആദ്യ ബജറ്റ് അവതരണത്തിൽ നിരവധി ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ചു.

രണ്ട് മണിക്കൂർ പതിനഞ്ച് മിനിറ്റ നീണ്ട ബജറ്റ് പ്രസംഗത്തിന് പിന്നാലെ, ധനമന്ത്രിയെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. പ്രതിസന്ധികളിൽ പകച്ചു നിൽക്കാതെ പരിമിതികൾ എങ്ങനെ മുറിച്ച്‌ കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ:

  • ലോകസമാധാന സമ്മേളനം സംഘടപ്പിക്കും. ആഗോള വിദഗ്ധരുടെ ചർച്ചുകൾക്കും സെമിനാറുകൾക്കും മറ്റുമായി രണ്ട് കോടി രൂപ വകയിരുത്തി.
  • ജനങ്ങളുടെ കൈയിൽ പണം നേരിട്ടെത്തിക്കണം. വിലക്കയറ്റം നേരിടണം. 2022-23-ൽ സംസ്ഥാനം കൂടുതൽ മുൻഗണന നൽകണ്ട വിഷയമാണ് വിലക്കയറ്റം. വിലക്കയറ്റത്തിനും ഭക്ഷ്യപ്രതിസന്ധി നേരിടുന്നതിനുമായി 2,000 കോടി രൂപ വകയിരുത്തി.
  • വിവര സാങ്കേതിക മേഖലക്കായി 559 കോടി രൂപ. ഐടി മിഷന് 136 കോടി രൂപ.
  • കെസ്‌ആർടിസിക്ക് 1,000 കോടി രൂപ. ജീവനക്കാർക്കായി 30 കോടി രൂപ. ഫ്യൂവൽ സ്റ്റേഷനുകൾക്കും അധിക തുക.
  • സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാൻ പദ്ധതി നടപ്പാക്കും. പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തി

ഉന്നത വിദ്യാഭ്യാസം

  • ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിവിധ സർവകലാശാലകൾക്ക് 20 കോടി രൂപ വീതം മൊത്തം 200 കോടി രൂപ വക ഇരുത്തി. സർവകലാശാലകളോട് അനുബന്ധിച്ച്‌ പുതിയ ട്രാൻസ്‌ലേഷണൽ ലാബുകൾ, സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സെന്ററുകൾ എന്നിവ സ്ഥാപിക്കും.

*വിവിധ സർവകലാശാല ക്യാമ്പസുകളിൽ പുതിയ ഹോസ്റ്റലുകൾ. 1500 പുതിയ ഹോസ്റ്റൽ മുറികൾ സ്ഥാപിക്കും. ഇതിനായി 200 കോടി രൂപ വക ഇരുത്തി.

  • നൈപുണ്യ വികസനത്തിനായി എല്ലാ ജില്ലകളിലും ജില്ലാ സ്‌കിൽ പാർക്കുകൾ. 10 മുതൽ 15 ഏക്കർ വരെ ഭൂമി ഏറ്റെടുക്കും. ഇതിനായി കിഫ്ബി വഴി 350 കോടി രൂപ വക ഇരുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അനുബന്ധിച്ച്‌ ഉത്പാദന കേന്ദ്രങ്ങൾ വികസിപ്പിക്കും. 140 കോടി രൂപ വക ഇരുത്തി.
  • തിരുവനന്തപുരത്ത് മെഡിക്കൽ ഇന്നവേഷൻ പാർക്ക് സ്ഥാപിക്കും. ഇതിനായി 100 കോടി രൂപ വക ഇരുത്തി.
  • മൈക്രോബയോളജി മേഖലയിൽ അഞ്ച് കോടി രൂപ. ന്യൂട്രാസ്യൂട്ടിക്കൽസ് രംഗത്ത് പുതിയ പദ്ധതിക്കായി വിദഗ്ധ സമിതിയെ രൂപീകരിക്കും.

ഐടി, സ്റ്റാർട്ട്പ്പ്

  • കെ ഫോൺ, 5ജി പദ്ധതികൾക്കായി ഉന്നതതല സമിതി.
  • ഐടി ഇടനാഴികളിൽ 5ജി വിപുലീകരണ പാക്കേജ് ആരംഭിക്കും.
  • നാല് ഐടി ഇടനാഴികൾ സംസ്ഥാനത്ത് ആരംഭിക്കും.
  • കണ്ണൂരിൽ ഉൾപ്പെടെ പുതിയ ഐടി പാർക്ക്. 11 മുതൽ 25 ഏക്കർ വരെ ഏറ്റെടുത്താണ് പുതിയ സാറ്റലൈറ്റ് ഐടി പാർക്കുകൾ. ഇതിന് 1,000 കോടി രൂപ വക ഇരുത്തി. ഐടി പാർക്കുകൾ രണ്ട് ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
  • സർവകലാശാലകളിൽ സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് – 200 കോടി.
  • സർവകലാശാലകളിൽ രാജ്യാന്തര ഹോസ്റ്റലുകൾ.
  • തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്ക് – 150 കോടി
  • 140 മണ്ഡലത്തിലും സ്കിൽ പാർക്കുകൾ – 350 കോടി
  • മൈക്രോ ബയോ കേന്ദ്രങ്ങൾ – 5 കോടി

*വർക്ക് ഫ്രം ഹോം പദ്ധതി തുടരാൻ സാധ്യതയുള്ളതിനാൽ ഐടി അധിഷ്ഠിത സൗകര്യങ്ങൾ ഉള്ള തൊഴിൽ കേന്ദ്രങ്ങൾ തുടങ്ങും. ഇതിനായി 50 കോടി രൂപ

  • ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകൾക്കായി 200 കോടി രൂപ
  • 1000 കോടി രൂപ മുതൽ മുടക്കിൽ നാല് സയൻസ് പാർക്കുകൾ. ഇത് കൂടാതെ ഡിജിറ്റൽ സയൻസ് പാർക്കും സ്ഥാപിക്കും. കേരള സയൻസ് പാർക്ക് ലിമിറ്റഡ് എന്ന പേരിൽ പ്രത്യേക പദ്ധതി.
  • 3 ഐടി പാർക്കുകളുടെ വികസനത്തിന് അധിക തുക.
  • സ്റ്റാർട്ടപ്പ് മിഷന് 90 കോടി രൂപ. സ്റ്റാർട്ടപ്പ് ഉത്പന്നങ്ങൾ വാങ്ങുന്നതിനായി പുതിയ പോർട്ടൽ രൂപീകരിക്കും. ഫണ്ട് ഓഫ് ഫണ്ട് പദ്ധതിക്കായി 20 കോടി രൂപ. സ്റ്റാർട്ടപ്പുകൾക്ക് പ്രവർത്തന മൂലധനം ലഭ്യമാക്കാൻ പുതിയ വായ്പാ പദ്ധതി.

കൃഷി

  • കാർഷികാധിഷ്ഠിത ഉത്പന്നങ്ങൾ വികസിപ്പിക്കാൻ പദ്ധതി. അനുമതികൾ വേഗത്തിലാക്കും. സബ്‌സിഡിയും പലിശ രഹിത വായ്പയും വേഗത്തിലാക്കും.
  • പഴവർഗങ്ങൾ ഉപയോഗിച്ച്‌ എഥനോൾ നിർമിച്ച്‌ വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് പ്രോത്സാഹനം നൽകും.
  • മരിച്ചീനിയിൽ നിന്ന് സ്പിരിറ്റ് – ഗവേഷണത്തിന് 2 കോടി അനുവദിച്ചു.
  • മൂല്യവർധിത കാർഷിക ഉത്പന്നങ്ങൾക്കായി അഞ്ച് കോടി രൂപ.
  • കാർഷിക വികസനത്തിനായി പുതിയ കമ്ബനി.
  • ഏഴ് അഗ്രി ടെക് സെന്ററുകൾ കൃഷിവകുപ്പിന് കീഴിൽ ആരംഭിക്കും. ഇതിനായി 175 കോടി വകയിരുത്തി.
  • 100 കോടി ചിലവഴിച്ച്‌ 10 മിനി ഫുഡ് പാർക്ക് ആരംഭിക്കും.
  • കാർഷികോത്പന്നങ്ങളുടെ മാർക്കറ്റിങ്ങിനായി പുതിയ കമ്പനി.
  • റബർ സബ്‌സിഡിക്കായി 500 കോടി രൂപ വക ഇരുത്തി. ടാറിങ്ങിന് റബർ കൂടുതലായി ഉപയോഗിക്കും.
  • നെൽകൃഷി വികസനം – 76 കോടി.
  • നെല്ലിന്റെ താങ്ങു വില ഉയർത്തി. 28.20 പൈസയാണ് താങ്ങു വില.

*കാർഷികോത്പന്നങ്ങൾക്കായി ഇക്കോ ഷോപ്പുകളുടെ പുതിയ ശൃംഖല.

  • തീര സംരക്ഷണം – 100 കോടി രൂപ വകയിരുത്തി.

*നാളികേര വികസനത്തിന് 79 കോടി രൂപ.

  • കാർഷിക ഇൻഷുറൻസിനായി 30 കോടി രൂപ വക ഇരുത്തി.
  • കാർഷിക സബ്‌സിഡി വിതരണം ചെയ്യുന്ന രീതിയിൽ മാറ്റം. പുതിയ പദ്ധതിക്കായി 70 കോടി രൂപ.

ഗതാഗത മേഖല

  • റോഡ് നിർമാണത്തിനായി 1888 കോടി രൂപ.
  • ജില്ലാ റോഡുകളുടെ വികസനത്തിനും പരിപാലനത്തിനും 62 കോടി നീക്കിയിരുത്തി.
  • പ്രളയം ബാധിച്ച്‌ നശിച്ച പാലങ്ങളുടെ പുനർനിർമ്മിതിക്കായി 92 കോടി അനുവദിച്ചു.
  • പുതിയ 6 ബൈപ്പാസുകളുടെ നിർമ്മാണത്തിനായി 200 കോടി രൂപ ബജറ്റിൽ അനുവദിച്ചു.
  • റോഡുകൾക്കും പാലങ്ങൾക്കുമായി 1207 കോടി നീക്കിയിരുത്തി.
  • അന്താരാഷ്ട്ര നിലവാരത്തിൽ സംസ്ഥാന പാതയ്ക്ക് സമീപം റെസ്റ്റ് സ്റ്റോപ്പ് സ്ഥാപിക്കാനുള്ള ഓവർസീസ് കേരളൈറ്റ്സ് ഇൻവസ്റ്റ്മെന്റ് ഹോൾഡിംഗ് ലിമിറ്റഡിന്റെ പദ്ധതിക്ക് രണ്ട് കോടി വകയിരുത്തി. ഇതിനായി, ഗതാഗത കുരുക്കുള്ള ഇരുപത് ജംഗ്ഷൻ കണ്ടെത്തും.
  • തിരുവനന്തപുരം ഔട്ടർ റിംഗ് റോഡിന് സ്ഥലമേറ്റെടുക്കാൻ ആയിരം കോടി അനുവദിച്ചു.

വ്യവസായ മേഖല

  • വ്യവസായ മേഖലക്ക് 1226.6 കോടി രൂപ വക ഇരുത്തി.
  • ഇലക്‌ട്രോണിക് ഹാർഡ്‌വെയർ സംരംഭത്തിനായി 28 കോടി രൂപ.
  • ഒരു കുടുംബം ഒരു സംരംഭം പദ്ധതിക്ക് ഏഴ് കോടി രൂപ.
  • ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾക്ക് 20 കോടി രൂപ.

*പരമ്പരാഗത മേഖലകളിലെ യൂണിറ്റുകളുടെ പുനരുദ്ധാരണത്തിന് ഏഴ് കോടി രൂപ വകയിരുത്തി.

  • കൈത്തറി മേഖലക്ക് 46 കോടി രൂപ. കെഎസ്‌ഐഡിസിക്ക് 113 കോടി രൂപ വക ഇരുത്തി.

വിദ്യാഭ്യാസ മേഖല

  • പൊതുവിദ്യാഭ്യാസരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് 70 കോടി.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഭിന്ന ശേഷി സൗഹൃദമാക്കാൻ 15 കോടി രൂപ.
  • ശ്രീനാരായണ​ഗുരു ഓപ്പൺ സർവ്വകലാശാലയുടെ കെട്ടിട നിർമ്മാണം ഈ വർഷം തുടങ്ങും.
  • ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിന് 2 കോടി.
  • ഹരിത ക്യാംപസുകൾക്കായി അഞ്ച് കോടി.
  • മലയാളം സ‍ർവകലാശാല ക്യാംപസ് നി‍ർമ്മാണത്തിനും ഫണ്ട് വകയിരുത്തി.

ടൂറിസം മേഖല

  • കരയും കാടും, കായലും കടലും ചേരുന്ന ടൂറിസം പദ്ധതികൾ കൊണ്ടുവരും. സമുദ്ര യാത്രകൾ പ്രോത്സാഹിപ്പിക്കാൻ കോവളം, കൊല്ലം, കൊച്ചി, ബേപ്പൂർ, മംഗലാപുരം, ഗോവ തുറമുഖങ്ങളെ ചേർത്തുകൊണ്ട് പുതിയ പദ്ധതി.
  • സഞ്ചരിക്കുന്ന റേഷൻ കടകൾ തുടങ്ങും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പദ്ധതി നിലവിൽ വരും.
  • ടൂറിസം മാർക്കറ്റിംഗിന് 81 കോടി വകയിരുത്തി.
  • കാരവൻ പാർക്കുകൾക്ക് 5 കോടി നീക്കിയിരുത്തി.
  • ചാമ്പ്യൻസ് ബോട്ട് റൈസ് 12 സ്ഥലങ്ങളിൽ നടത്തും.

ആരോഗ്യ മേഖല:

  • ആരോഗ്യ മേഖലയ്ക്ക് 2629 കോടി രൂപ വകയിരുത്തി. വിവിധ പദ്ധതികൾക്കും ആശുപത്രികളുടെ നവീകരണത്തിനായാണ് ഇത്.
  • വയോജനങ്ങൾക്കായുള്ള വയോമിത്രം പദ്ധതിക്ക് 27 കോടി വകയിരുത്തി.
  • മെഡി.കോളേജുകൾക്കും തിരുവനന്തപുരത്തെ ഓഫ്താൽമോൾജി ഇൻസ്റ്റിറ്റ്യൂട്ടിനുമായി 287 കോടി.
  • ഡിജിറ്റൽ ഹെൽത്ത് മിഷന് 30 കോടി വകയിരുത്തി.
  • തോന്നയ്ക്കലിൽ നൂതന ലാബോറട്ടറി സ്ഥാപിക്കാനും വാക്സീൻ ​ഗവേഷണത്തിനുമായി അൻപത് കോടി രൂപ.
  • സാമൂഹിക പങ്കാളിത്തത്തോടെ ക്യാൻസ‍ർ ബോധവത്കരണം നടത്താനും ചികിത്സാ സൗകര്യം മെച്ചപ്പെടുത്താനും പുതിയ പദ്ധതി.
  • കൊച്ചി ക്യാൻസ‍ർ സെന്ററിന് 14.5 കോടി.
  • മലബാർ ക്യാൻസർ സെന്ററിന്റെ നടന്നു കൊണ്ടിരിക്കുന്ന നവീകരണത്തിനായി, 28 കോടി രൂപ വകയിരുത്തി. നിലവിൽ 427 കോടി ചിലവഴിച്ച്‌ മലബാർ ക്യാൻസർ സെന്ററിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
  • തിരുവനന്തപുരം ആ‍ർ.സി.സിക്ക് 81 കോടി.
  • പാലിയേറ്റീവ് രംഗത്തെ വിവിധ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമായി അഞ്ച് കോടി വകയിരുത്തി.