സൊമാറ്റോ, സ്വിഗ്ഗി ആപ്പുകൾ ലഭിക്കുന്നില്ല! ആശങ്കയിൽ ഉപയോക്താക്കൾ

Advertisement

തിരുവനന്തപുരം: സൊമാറ്റോ, സ്വിഗി ആപ്പുകൾ ലഭിക്കുന്നില്ലെന്ന പരാതിയുമായി നിരവധി ഉപയോക്താക്കൾ രംഗത്ത്.

ട്വിറ്റർ, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

തനിക്ക് മാത്രമാണോ ഈ പ്രശ്‌നം അനുഭവപ്പെടുന്നതാണ് പലരും ഉന്നയിക്കുന്ന ആശങ്ക. എന്നാൽ സൊമാറ്റോയും, സ്വിഗ്ഗിയും ലഭിക്കുന്നില്ലെന്ന നിരവധി പേർ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. സാങ്കേതിക തകരാറാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് അനുമാനം. കമ്പനികൾ ഇതു സംബന്ധിച്ച്‌ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Advertisement