ഫ്ലക്സ് വേണ്ടേ വേണ്ട; നിരോധനം കർശനമാക്കണമെന്ന് ഹൈക്കോടതി

Advertisement

കൊച്ചി: ഫ്ലക്‌സ് നിരോധനം കർശനമായി നടപ്പാക്കണമെന്ന് വീണ്ടും ഹൈക്കോടതി. പൊതുനിരത്തുകളിൽ അനധികൃത ബോർഡുകളും ഫ്ലക്സുകളും സ്ഥാപിക്കുന്നത് തടഞ്ഞ് 2021 ജനുവരി 14ന് പുറപ്പെടുവിച്ച വിധി പരാമർശിച്ചാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻറെ ഉത്തരവ്.

പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന പി.വി.സി ഫ്ലക്‌സിന്റെ നിർമാണവും ഉപയോഗവും തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ചിറ്റാറ്റിൻകര സ്വദേശി ബി.എസ്. ശ്യാംകുമാർ നൽകിയ പൊതുതാൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. 2019ൽ നൽകിയ ഈ ഹർജി തീർപ്പാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനുൾപ്പെടെ പരിസ്ഥിതിസൗഹൃദ ഉൽപന്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദേശിക്കണമെന്നായിരുന്നു ഹർജി. സമാന ഹർജിയിലാണ് കഴിഞ്ഞ വർഷം ഉത്തരവുണ്ടായത്.

Advertisement