കൊല്ലം: സുനാമിക്ക് ശേഷം ഭൂപ്രദേശം താഴ്ന്ന് പോകുന്ന പ്രതിഭാസം ഉണ്ടാകുന്ന കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിലുള്ള മണ്‍റോതുരുത്തില്‍ നിന്ന് ജനങ്ങളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍. അടിസ്ഥാന ശാസ്ത്രം അറിയാതെ പ്രദേശത്ത് വികസനം പ്രവര്‍ത്തനം നടത്തരുതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മൺറോതുരുത്തിനു യോജിച്ച വികസന പദ്ധതികൾ അല്ല നടപ്പാക്കുന്നത്. ആമ്ഫിബിഒസ് (Amphibious ) വീടുകൾ സ്ഥിരമായി വെള്ളം കെട്ടിനില്ക്കുന്ന ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, അസം തുടങ്ങിയ സ്ഥലങ്ങളിലാണ് ആണ് നിർമ്മിക്കുന്നത്. ആമ്ഫിബിഒസ് വീടുകൾ താണ് പോകുന്ന സ്ഥലങ്ങളിൽ നിർമ്മിക്കില്ല. കാറ്റിൽനിന്ന് സംരക്ഷണം നൽകില്ല. ആമ്ഫിബിഒസ് വീടുകൾ മാലിന്യനിർമാർജനം, കുടിവെള്ളം, സുരക്ഷിതം എന്നിവയിൽ പ്രയാസങ്ങൾ ഉണ്ട്. ഇന്തോനേഷ്യ, ഫിലിപ്പൈൻസ് , അസം തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ള പരിസ്ഥിതി പ്രശ്നം മൺറോതുരുത്തിനു ഇല്ല. മൺറോതുരുത്ത് പഞ്ചായത്തിൽ തന്നെ ദുരിതങ്ങൾ ഇല്ലാത്ത പ്രദേശങ്ങൾ ഉണ്ട്. അങ്ങോട്ടോ അല്ലെങ്കിൽ കൊല്ലം ജില്ലയിൽ മറ്റു സ്ഥലങ്ങളിലോട്ടോ ജനങ്ങളെ പുനരധിവസിപ്പിക്കാം.
ഇവിടുത്തെ ദുരന്തങ്ങൾ ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം മൂലമെന്ന് പൊതുജനങ്ങളെ വീണ്ടും സർക്കാർ തെറ്റിദ്ധരിപ്പിക്കുന്നു. ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം ഒരു ചെറിയ സ്ഥലത്ത് മാത്രം എങ്ങനെ വരും കൊല്ലം ജില്ലയിൽ മറ്റ് സ്ഥലങ്ങളിൽ എന്തുകൊണ്ട് ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം കൊണ്ടുള്ള പ്രശ്നങ്ങൾ വരുന്നില്ല.
കൊല്ലം ജില്ല പൂർണമായി അല്ലെങ്കിൽ കേരള സംസ്ഥാനത്തു പരിസ്ഥിതി മാറ്റങ്ങൾ വന്നാൽ ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം എന്നെല്ലാം പറയാം സുനാമിക്ക് മുൻപ് 3-5 മീറ്റർ ഉയരത്തിൽ നിന്ന പല പ്രദേശവും സുനാമിക്ക് ശേഷം 0.5-1 മീറ്റർ മാത്രമേയുള്ളൂ ഉയരം.
ജിയോളജിക്കൾ സബ്സിഡൻസ് ( Geological Subsidence ) എന്ന പ്രതിഭാസമാണ് അവിടെ നടന്നത്. ഇതുമൂലം പതുക്കെ ഭുമി താഴുന്നു. താഴുന്ന പ്രദേശത്ത് നാല് വശത്തും ജലം കെട്ടുന്ന പ്രദേശത് വീണ്ടും വീട് നിർമിച്ചു. പൊതുജനങ്ങളുടെ പണം നഷ്ടപ്പെടുത്തരുതെന്നും പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ സൈനുദ്ദീൻ പട്ടാഴി പറഞ്ഞു.
Rulers must hear the words of knowledge personalities