തിരുവനന്തപുരം: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന സരസ് മേളയുടെ ലോഗോ പ്രകാശനം ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.
അനിൽ നിർവഹിച്ചു. മേളയുടെ പ്രചരണ പ്രവർത്തനങ്ങളിലുടനീളം ഉപയോഗിക്കുന്നതിനായി പൊതുജനങ്ങളിൽ നിന്നും ലോഗോ ക്ഷണിച്ചിരുന്നു. ഇതിൽ നിന്നും കോഴിക്കോട് സ്വദേശി അനീഷ് പുത്തൻചേരി തയ്യാറാക്കിയ ലോഗോയാണ് വിദഗ്ദ്ധ സമിതി തെരഞ്ഞെടുത്തത്.
മികച്ച ലോഗോക്ക് പ്രഖ്യാപിച്ചിരുന്ന സമ്മാന തുകയായ 5000രൂപ സമാപന ദിവസം നൽകും. ഈ മാസം 30 മുതൽ ഏപ്രിൽ 10 വരെ കനകക്കുന്നിൽ വച്ച് നടക്കുന്ന മേളയിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 600ൽ അധികം വനിതാ സംരംഭകരെത്തും.