തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗം രാജ്യത്ത് ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ഇപ്പോൾ രോഗബാധ വളരെക്കുറഞ്ഞു.
ഇതിനിടയിൽ കോവിഡിന്റെ നാലാം തരംഗം ജൂൺ-ജൂലൈ മാസത്തിൽ എത്തുമെന്നാണ് പ്രവചനം. ഈ അവസരത്തിൽ നാലാം തരംഗത്തെ നിസ്സാരമായി കാണരുതെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് മൊത്തം ഇപ്പോൾ പതിനായിരത്തോളെ പേരെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളൂ. നാലാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത വേണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
കോവിഡ് നാലാം തരംഗത്തിൽ രോഗ വ്യാപന നിരക്ക് കൂടുതലാകുമെങ്കിലും തീവ്രമാകില്ല. മരണ സാധ്യതയും കുറവായിരിക്കും. എന്നാൽ ജാഗ്രത തുടരണം. മാസ്ക് ഉപയോഗിക്കുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതില്ല. മാസ്ക് ഒരു പോക്കറ്റ് വാക്സീനാണ്. രോഗവ്യാപന അന്തരീക്ഷങ്ങളിൽ റിസ്ക് ഗ്രൂപ്പിലുള്ളവർ ചില സന്ദർഭങ്ങളിൽ മാസ്ക് ഉപയോഗിക്കുന്നത് വളരെ ഉചിതം. വിമാനത്താവളം, ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിൽ പ്രത്യേകിച്ചും. കോവിഡ് വിദഗ്ധ സമിതി അധ്യക്ഷൻ ഡോ. ബി ഇക്ബാൽ വ്യക്തമാക്കി.