കൊല്ലം: പുനലൂരില്‍ നഗരസഭാംഗത്തിന് സൂര്യാതപമേറ്റു. വട്ടപ്പട സ്വദേശി ഡി ദിനേശനാണ് സൂര്യാതപമേറ്റത്. വീട്ടിലെത്തിയപ്പോള്‍ ശരീരത്ത് സൂര്യാഘാതമേറ്റ പാടുകള്‍ ദിനേശന്റെ ശ്രദ്ധയില്‍പ്പെടുന്നത്.തുടര്‍ന്ന് ദിനേശനെ ആശുപത്രിയിലെത്തിച്ച് പ്രഥമിക ശുശ്രൂഷകള്‍ നല്‍കി.തുടര്‍ന്ന് ദിനേശനെ ആശുപത്രിയിലെത്തിച്ച് പ്രഥമിക ശുശ്രൂഷകള്‍ നല്‍കി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പ്രദേശമാണ് പുനലൂര്‍. 38.7 ഡിഗ്രി ചൂടാണ് പുനലൂരില്‍ രേഖപ്പെടുത്തിയത്. സംസ്ഥാനം കടന്ന് പോകുന്നത് ഉഷ്ണ തരംഗത്തിന് സമാനമായ സാഹചര്യത്തിലൂടെയാണെന്നാണ് വിവരം.