ലിംഗസമത്വം വാക്കുകളിൽ മാത്രം;കെസിവൈഎംകൊല്ലം രൂപത വനിതാ സംഗമം നടത്തി

Advertisement

കൊല്ലം:
വനിതാസംഗമം അവിസ്മരണീയമാക്കി കെസിവൈഎം കൊല്ലം രൂപത.
അന്താരാഷ്ട്ര വനിതാദിനത്തിന്റ ഭാഗമായി കെസിവൈഎം വനിതാ ഉപസമിതിയുടെ ആഭിമുഖ്യത്തിൽ ‘ അവൾ ‘ എന്ന പേരിൽ കൊല്ലം QSSS ഹാളിൽ വച്ച് നടന്ന രൂപതാതല വനിതാസംഗമം , പ്രമുഖ വ്ലോഗറും അധ്യാപികയുമായ അപർണ്ണ ഉത്ഘാടനം ചെയ്തു. ലിംഗസമത്വം എന്നത് കേവലം വാക്കുകളിൽ മാത്രമാണെന്നും പ്രവർത്തിപഥങ്ങളിൽ ഇന്നും അതൊരു സമസ്യയായി തുടരുന്നു എന്നും ഉത്ഘാടന പ്രസംഗത്തിൽ അവർ അഭിപ്രായപ്പെട്ടു. തുടർന്ന് ” കെസിവൈഎം പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം ” എന്ന വിഷയത്തിൽ രൂപതാ പ്രസിഡന്റ് കിരൺ ക്രിസ്റ്റഫർ നയിച്ച ചാറ്റ് ഷോ നടന്നു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള വനിതാ പ്രവർത്തകരുടെ കലാപരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.കെസിവൈഎം വനിതാ ഉപസമിതിയുടെ കോർഡിനേറ്റർ മരിയ ഷെറിൻ അധ്യക്ഷയായിരുന്ന ഉത്ഘാടന സമ്മേളനത്തിൽ വനിതാ നേതാക്കളായ സൊണാലി അലക്സ്‌, വിജിത, നീതു എം മാത്യൂസ്, കെസിവൈഎം രൂപതാ അനിമേറ്റർ സി : മേരി രജനി കെസിവൈഎം രൂപതാ ഡയറക്ടർ ഫാ : ബിന്നി മാനുവൽ, രൂപതാ പ്രസിഡണ്ട്‌ കിരൺ ക്രിസ്റ്റഫർ, വൈസ് പ്രസിഡന്റ് മാനുവൽ, ജനറൽ സെക്രട്ടറി നിധിൻ എഡ്വേർഡ്, അമൽ, ബ്രൂട്ടസ്, പ്രിൻസ്, എഡ്വേർഡ് രാജു തുടങ്ങിയ നേതാക്കകൾ പ്രസംഗിച്ചു.
അന്താരാഷ്ട്ര വനിതാദിനത്തിന്റ ഭാഗമായി വനിതാ സംഗമം സംഘടിപ്പിച്ചു കെസിവൈഎം കൊല്ലം രൂപത. കെസിവൈഎം വനിതാ ഉപസമിതിയുടെ ആഭിമുഖ്യത്തിൽ ‘ അവൾ ‘ എന്ന പേരിൽ കൊല്ലം QSSS ഹാളിൽ വച്ച് നടന്ന രൂപതാതല വനിതാസംഗമം , പ്രമുഖ വ്ലോഗറും അധ്യാപികയുമായ അപർണ്ണ ഉത്ഘാടനം ചെയ്തു. ലിംഗസമത്വം എന്നത് കേവലം വാക്കുകളിൽ മാത്രമാണെന്നും പ്രവർത്തിപഥങ്ങളിൽ ഇന്നും അതൊരു സമസ്യയായി തുടരുന്നു എന്നും ഉത്ഘാടന പ്രസംഗത്തിൽ അവർ അഭിപ്രായപ്പെട്ടു. തുടർന്ന് ” കെസിവൈഎം പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം ” എന്ന വിഷയത്തിൽ രൂപതാ പ്രസിഡന്റ് കിരൺ ക്രിസ്റ്റഫർ നയിച്ച ചാറ്റ് ഷോ നടന്നു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള വനിതാ പ്രവർത്തകരുടെ കലാപരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.കെസിവൈഎം വനിതാ ഉപസമിതിയുടെ കോർഡിനേറ്റർ മരിയ ഷെറിൻ അധ്യക്ഷയായിരുന്ന ഉത്ഘാടന സമ്മേളനത്തിൽ വനിതാ നേതാക്കളായ സൊണാലി അലക്സ്‌, വിജിത, നീതു എം മാത്യൂസ്, കെസിവൈഎം രൂപതാ അനിമേറ്റർ സി : മേരി രജനി കെസിവൈഎം രൂപതാ ഡയറക്ടർ ഫാ : ബിന്നി മാനുവൽ, രൂപതാ പ്രസിഡണ്ട്‌ കിരൺ ക്രിസ്റ്റഫർ, വൈസ് പ്രസിഡന്റ് മാനുവൽ, ജനറൽ സെക്രട്ടറി നിധിൻ എഡ്വേർഡ്, അമൽ, ബ്രൂട്ടസ്, പ്രിൻസ്, എഡ്വേർഡ് രാജു തുടങ്ങിയ നേതാക്കകൾ പ്രസംഗിച്ചു