കാസർകോട്: കല്യാണവും നടത്തി കുടുംബശ്രീ കൂട്ടായ്മ ശ്രദ്ധേയമാകുന്നു. കുടുംബശ്രീ കാസർകോട് ജില്ലാ മിഷന്റെ കീഴിലുള്ള കുടുംബശ്രീ മാട്രിമോണി കോവിഡ് കാലത്ത് മാത്രം നടത്തിയത് ഒമ്പത് വിവാഹങ്ങളാണ്.ഓഫീസിന്റെ പ്രവർത്തനം കോവിഡിൽ രണ്ടു മാസത്തോളം നിലച്ചിരുന്നെങ്കിലും ഇത്രയും വിവാഹം നടത്താനായത് അഭിമാനമായി.
കുടുംബശ്രീ മാട്രിമോണിയുടെ ആസ്ഥാനം തൃശൂർ പോർക്കളത്താണ് .നാല് ജില്ലയിലൊഴികെ ബാക്കിയെല്ലായിടത്തും ഓഫീസുണ്ട്. കണ്ണൂർ ജില്ലയിൽ ഉടൻ ഓഫീസ് തുറക്കും.ഭീമമായ തുക ഫീസായി കൈപ്പറ്റിയാണ് വൻകിട ഏജൻസികൾ
വിവാഹം നടത്തുന്നത്. ഇതിന് ബദലായാണ് ഈ കുടുംബശ്രീ സംരഭം.പുരുഷന്മാർക്ക് തുച്ഛമായ ഫീസ് ഈടാക്കുമ്പോൾ സ്ത്രീകൾക്ക് രജിസ്‌ട്രേഷൻ സൗജന്യമാണ്.സ്ത്രീകൾ മാത്രമാണ് പ്രവർത്തനത്തിലുള്ളത്. കാഞ്ഞങ്ങാട് ബ്ലോക്ക് ഓഫീസ് ഗ്രാമീൺ മാർക്കറ്റ് ബിൽഡിങിലാണ് ഓഫീസ്.