സ്ത്രീ സുരക്ഷ: സ്വയം പ്രതിരോധ പരിശീലന പരിപാടി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുന്നു

Advertisement

പാലക്കാട്: കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനായി നടത്തുന്ന കേരളാ പോലീസിൻറെ സ്വയം പ്രതിരോധ പരിശീലന പരിപാടി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുന്നു.

ആയുധമൊന്നും ഇല്ലാതെ കൈ, കാൽമുട്ട്, തല, തോൾ മുതലായ ശരീരഭാഗങ്ങൾ ഉപയോഗിച്ച്‌ അക്രമിയെ നേരിടേണ്ടത് എങ്ങനെയെന്ന് തികച്ചും സൗജന്യമായി പഠിപ്പിക്കും. ഏത് അവസ്ഥയിലും ധൈര്യം കൈവിടാതെ അക്രമികളെ പ്രതിരോധിക്കാൻ കുട്ടികളെയും സ്ത്രീകളെയും സജ്ജരാക്കുകയാണ് പദ്ധതിയുടെ കാതൽ.

സംസ്ഥാനത്തൊട്ടാകെ അഞ്ചുലക്ഷത്തിലധികം ആളുകൾക്ക് ഇതിനകം തന്നെ പദ്ധതിയിലൂടെ പരിശീലനം ലഭിച്ചിട്ടുണ്ട്. പരിശീലനം ആവശ്യമുള്ളവർക്ക് nodalofficer.wsdt.phq@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടാം.