കലാഭവൻ മണിയുടെ പേരിലുള്ള ഗ്ലോബൽ എക്സലൻസി പുരസ്ക്കാരം ആർ അരുൺരാജ് ഏറ്റുവാങ്ങി

Advertisement

തിരുവനന്തപുരം. കലാഭവൻ മണിയുടെ പേരിൽ ഏർപ്പെടുത്തിയ ഗ്ലോബൽ എക്സലൻസി പുരസ്ക്കാരം ബഹു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിൽ നിന്നും ട്വൻ്റി ഫോർ ന്യൂസ് ചാനൽ ചീഫ് റിപ്പോർട്ടർ ആർ അരുൺരാജ് ഏറ്റുവാങ്ങി.

മികച്ച ചാനൽ റിപ്പോർട്ടർക്കുള്ള പുരസ്ക്കാരമാണ് പോരുവഴി സ്വദേശിയായ അരുണിന് ലഭിച്ചത്. സാമൂഹിക പ്രതിബന്ധയുള്ള മാധ്യമ പ്രവർത്തകനുള്ള മനുഷ്യാവകാശ കമ്മീഷൻ്റെ പുരസ്ക്കാരവും നേരത്തെ അരുണിനെ തേടി എത്തിയിരുന്നു.7 വർഷക്കാലമായി മാധ്യമ രംഗത്തുള്ള അരുൺ ജനയുഗം സബ് എഡിറ്റർ, റിപ്പോർട്ടർ ന്യൂസ് ചാനൽ റീജിയണൽ ഹെഡ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.പോരുവഴി നിർമ്മാല്യത്തിൽ ആർ രാജീവിൻ്റെയും ,അനിത എസി ൻ്റെയും മകനാണ് ആർ അരുൺരാജ്.അമിത രാജീവാണ് ഭാര്യ.