ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, 9 ജില്ലകളിൽ മഴയ്ക്ക് സാധ്യത

Advertisement

തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ബുധനാഴ്ചയോടെ ന്യൂനമർദ്ദമാകാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.

വരും ദിവസങ്ങളിൽ മധ്യ- തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ നേരിയ മഴ പെയ്യുമെന്നാണ് പ്രവചനം. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് തടസമില്ല. ചൊവ്വാഴ്ച പുനലൂരിൽ 39.2 ഉം വെള്ളായണിക്കരയിൽ 38.5 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി.