കേരളസര്‍വകലാശാല ഇന്നത്തെ വാർത്തകൾ 17/03/22

Advertisement

വൈവാ വോസി

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം 2022 ല്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.ബി.എ (2013 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്, 2014 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ പ്രോജക്ട് വൈവാ വോസി 2022 മാര്‍ച്ച് 21ന് രാവിലെ 9.30 മുതല്‍ കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ വച്ച് നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ പ്രോജക്ട് റിപ്പോര്‍ട്ടും ഹാള്‍ടിക്കറ്റുമായി പരീക്ഷാകേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്.

സ്‌പെഷ്യല്‍ പരീക്ഷ
കേരളസര്‍വകലാശാല കോവിഡ്19 വ്യാപനം കാരണം ഓഗസ്റ്റ് 2021 ലെ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ/ ബി.എസ്.സി/ ബി.കോം പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷിക്ക് അപേക്ഷിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാമിന്റെ പേര് ,കോഴ്‌സ് കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യ വകുപ്പിന്റേയോ തദ്ദേശസ്വയംഭരണ വകുപ്പിന്റേയോ സാക്ഷ്യപത്രം സഹിതം 2022 മാര്‍ച്ച് 22 നകം അതാത് പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കേണ്ടതാണ്.

പരീക്ഷ ഫീസ്
കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന 1, 2,3,4 സെമസ്റ്റര്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് സപ്ലിമെന്ററി (2003 സ്‌കീം 2004 അഡ്മിഷന്‍ ഒഴികെ ) പരീക്ഷകള്‍ക്ക് പിഴകൂടാതെ മാര്‍ച്ച് 24 വരെയും 150 രൂപ പിഴയോടുകൂടി മാര്‍ച്ച് 28 വരെയും 400 രൂപ പിഴയോടുകൂടി മാര്‍ച്ച് 30 വരെയും ഫീസടച്ച് ഓണ്‍ലൈനായും (2014 അഡ്മിഷന്‍ ), 2014 അഡ്മിഷന് മുമ്പുള്ളവര്‍ക്ക് നേരിട്ടും അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി/ ഡിപ്ലോമ ( 2017 അഡ്മിഷന് മുമ്പുള്ളത് ) സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴയില്ലാതെ മാര്‍ച്ച് 24 വരെയും 150 രൂപ പിഴയോടുകൂടി മാര്‍ച്ച് 28 വരെയും 400 രൂപ പിഴയോടുകൂടി മാര്‍ച്ച് 30 വരെയും അപേക്ഷിക്കാവുന്നതാണ് വിശദവിവരം വെബ്‌സൈറ്റില്‍..

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.ബി.ബി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ ടിക്കറ്റുമായി മാര്‍ച്ച് 18, 19, 21 എന്നീ തീയതികളില്‍ ഇ.ജെ.X സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.