ലോറി പണിമുടക്ക്; സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ഇന്ധന വിതരണം തടസപ്പെട്ടേക്കും

Advertisement

കൊച്ചി: ലോറി ഉടമകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ധന വിതരണം തടസപ്പെടാൻ സാധ്യത.

ബിപിസിഎൽ, എച്ച്‌പിസിഎൽ കമ്പനികളിലെ സർവീസ് നിർത്തിവെക്കാൻ ലോറി ഉടമകൾ തീരുമാനിച്ചതാണ് പ്രതിസന്ധിക്ക് കാരണം.

അറുന്നൂറോളം ലോറികൾ തിങ്കളാഴ്ച മുതൽ പണിമുടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 13 ശതമാനം സർവീസ് ടാക്‌സ് നൽകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. സർക്കാർ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നാണ് ലോറി ഉടമകളുടെ ആവശ്യം.