തൊടുപുഴ: മികച്ച ക്ഷീരകർഷകനുള്ള മിൽമയുടെ അവാർഡ് ഡോ.കെ. സോമന് .അവാർഡും പ്രശസ്തി പത്രവുമാണ് ലഭിക്കുക .
കൂടയത്തൂർ തുഷാരഗിരി ഡയറി ഫാം ഉടമയാണ് ഡോ.കെ. സോമൻ . 2020- 21 വർഷത്തിൽ 3,78,400 രൂപയ്ക്കുള്ള 92,500 ലിറ്റർ പാലാണ് മിൽമയ്ക്ക് നൽകിയത്. എറണാകുളം മേഖലയുടെ വാർഷിക സമ്മേളനത്തിൽ വച്ച് 10,000 രൂപയുടെ കാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും സർട്ടിഫിക്കറ്റും മിൽമാ ചെയർമാൻ ജോൺ തെരുവത്ത് ഡോ. കെ. സോമന് നൽകി.
എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ വൈസ് ചെയർമാൻ, കുടയത്തൂർ ആപ്കോസ് പ്രസിഡന്റ്, ഷീര വികസന വകുപ്പ്- ക്ഷീര സംഘങ്ങളുടെ ജില്ലാ കൺസോർഷ്യം ബോർഡ് അംഗം, പെൻഷൻ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഡോ. കെ. സോമന് ഈ വർഷത്തെ മികച്ച ക്ഷീരകർഷകനുളള ബ്ലോക്ക് പുരസ്കാരവും ലഭിച്ചിരുന്നു.