കോഴിക്കോട് ജില്ലാ പഞ്ചായത്തിന് 3.7989 കോടി രൂപയുടെ പ്രോത്സാഹന ധനസഹായം

Advertisement

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിന് 3.7989 കോടി രൂപയുടെ പ്രോത്സാഹന ധനസഹായം ലഭിച്ചു. ക്രാഡിൽ, ഇനേബ്ളിംഗ് കോഴിക്കോട് എന്നീ പദ്ധതികൾക്കാണ് ഇൻസന്റീവ് ലഭിക്കുക.

ആദ്യഘട്ടത്തിൽ അനുവദിച്ച 2.34 കോടി രൂപയുടെ പ്രൊപ്പോസൽ റിവൈസ് ചെയ്ത് സമർപ്പിച്ചതിനെ തുടർന്നാണ് 3.7989 കോടി രൂപ അനുവദിച്ചത് .

ജില്ലാ വനിതാ ശിശു വികസന ഓഫീസർ, ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പ്ലാനിങ് ഓഫീസർ എന്നിവരാണ് നിർവ്വഹണ ഉദ്യോഗസ്ഥർ. ഉദ്യോഗസ്ഥരെ ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി അഭിനന്ദിച്ചു. മുൻ ജില്ലാ കലക്ടർ ആണ് പദ്ധതികൾ ആരംഭിച്ചത്.