കളക്ടറുമായി നടത്തിയ ചർച്ച പരാജയം, ടാങ്കർ ലോറി ഉടമകൾ ആഹ്വാനം ചെയ്ത സമരം തുടരും

Advertisement

കൊച്ചി: ടാങ്കർ ലോറി ഉടമകൾ ആഹ്വാനം ചെയ്ത സമരം തുടരും. സംസ്ഥാനത്ത് ടാങ്കർ ലോറി ഉടമകൾ നടത്തിവരുന്ന സമരം തുടരുമെന്ന് ഉടമകൾ അറിയിച്ചു.

ഇത് സംബന്ധിച്ച്‌ ടാങ്കർ ലോറി ഉടമകൾ എറണാകുളം ജില്ലാ കളക്ടറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടരുമെന്ന് അറിയിച്ചത്.

ജി.എസ്ടി. അടയ്ക്കാനാകില്ല എന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ലോറി ഉടമകൾ. അതേസമയം, സംസ്ഥാനത്തെ ഇന്ധന വിതരണം പ്രതിസന്ധിയിൽ തന്നെ തുടരുകയാണ്. ബിപിസിഎൽ, എച്ച്‌പിസിഎൽ എണ്ണക്കമ്പനികൾക്കുവേണ്ടി സർവീസ് നടത്തുന്ന 650-ഓളം ടാങ്കർ ലോറികളുടെ ഉടമകളുടെ പ്രതിനിധികളാണ് കളക്ടറുമായി ചർച്ച നടത്തിയത്.