വൊക്കേഷണൽ ഹയർസെക്കന്ററിക്കാർക്കായി തൊഴിൽ മേള

Advertisement

ഇടുക്കി: വൊക്കേഷണൽ ഹയർസെക്കന്ററി കഴിഞ്ഞവർക്കായി തൊഴിൽമേള സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് വി എച്ച്‌ എസ് ഇ വിഭാഗം കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിങ്ങ് സെല്ലിന്റെയും തൃശൂർ, ഇടുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെയും തൃശൂർ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്.

നാളെ രാമവർമപുരം വിജ്ഞാൻ സാഗർ സയൻസ് ആന്റ് ടെക്‌നോളജി പാർക്കിൽ രാവിലെ 10 മുതൽ മൂന്ന് മണി വരെ നടക്കുന്ന മേള പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റർ, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എൻ എ ഗോപൻ എന്നിവർ പങ്കെടുക്കും.

വി എച്ച്‌ എസ് ഈ തൃശൂർ മേഖല അസിസ്റ്റന്റ് ഡയറക്ടർ ഉബൈദുള്ള എം, സി ജി സി സി സംസ്ഥാന കോർസിനേറ്റർ എ എം റിയാസ്, വൊക്കേഷണൽ ഗൈഡൻസ് എംപ്ലോയിമെന്റ്മാരായ ഹംസ വിഎം , റെജി ടി എസ് എന്നിവരാണ് മേളക്ക് നേതൃത്വം നൽകുന്നത്. വ്യത്യസ്ത തൊഴിൽ മേഖലകളിൽ നിന്നുള്ള ഇരുപത്തഞ്ചിൽ അധികം തൊഴിൽ ദാതാക്കളും മുൻകൂട്ടി റജിസ്റ്റർ ചെയ്ത ആയിരത്തോളം ഉദ്യേഗാർത്ഥികളും പങ്കെടുക്കും. കൂടാതെ അന്നേ ദിവസം താത്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളും മൂന്ന് കോപ്പി വീതം ബയോഡാറ്റയും , പാസ്‌പോർട്ട് ഫോട്ടോയും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 9539838080, 99610 93145.

Advertisement