വർദ്ധിപ്പിച്ച പ്രവാസി പെൻഷൻ ഏപ്രിൽ മുതൽ

Advertisement

തിരുവനന്തപുരം: വർദ്ധിപ്പിച്ച പ്രവാസി പെൻഷൻ 2022 ഏപ്രിൽ മുതൽ നൽകി തുടങ്ങും.
1A കാറ്റഗറിയിൽ (പ്രവാസികളായിരിക്കുന്നവർ) പെട്ടവർക്ക് 3500 രൂപയും 1B (തിരിച്ചെത്തിയ പ്രവാസി), 2A (കേരളത്തിന് വെളിയിൽ എന്നാൽ ഇന്ത്യയ്ക്കകത്ത് പ്രവാസി) എന്നിവർക്ക് 3000 രൂപയും പ്രതിമാസ പെൻഷൻ ലഭിക്കും.

55 വയസ്സിന് മുമ്പു ചേർന്നവർക്ക് ഓരോ വർഷത്തിനും 3% (യഥാക്രമം 105 രൂപ, 90 രൂപ) അധിക പെൻഷൻ ലഭിക്കും. അതായത് 50 വയസ്സിൽ പ്രവാസി ക്ഷേമനിധിയിൽ ചേർന്ന കാറ്റഗറി IA യിലുള്ള ഒരംഗത്തിന് പുതുക്കിയ നിരക്കിൽ 4025 രൂപ പ്രതിമാസ പെൻഷൻ ലഭിക്കും.
സ്വാഭാവികമായും അംശാദായത്തിലും ചെറിയ മാറ്റം ഉണ്ടാവും.
pravasikerala.org എന്ന ഞങ്ങളുടെ വെബ്സൈറ്റിൽ പൂർണ്ണവിവരങ്ങൾ ലഭ്യമാണ്.