സിൽവർലൈൻ; കേന്ദ്രത്തിന്റേത് അനുഭാവപൂർവമായ സമീപനമെന്ന് മുഖ്യമന്ത്രി

Advertisement

ന്യൂഡൽഹി; കെ റെയിൽ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റേത് അനുഭാവപൂർവമായ സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പദ്ധതിക്ക് എത്രയും വേഗം കേന്ദ്രാനുമതി ലഭിക്കാനുളള നടപടി കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഡൽഹിയിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അനുഭാവപൂർവമായ സമീപനത്തിന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച്‌ റെയിൽവേ മന്ത്രിയുമായി അനൗദ്യോഗികമായിട്ടാണെങ്കിലും ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യാത്രയുടെ വേഗത വർധിക്കണമെന്ന കാര്യത്തിൽ ആർക്കും വിയോജിപ്പില്ലെന്നും പരിസ്ഥിതി സൗഹാർദ ഗതാഗത സംവിധാനൊരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹിക ആഘാത പഠനമാണ് ഇപ്പോൾ നടക്കുന്നതെന്നും അതിനുശേഷമാണ് ഭൂമി ഏറ്റെടുക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.