വഴിമുടക്കിയ ട്രാക്ടർ 50 അടി താഴ്ചയിലേക്കെറിഞ്ഞ് കൊമ്പൻ

Advertisement

മൂന്നാർ: വഴിമുടക്കിയ ട്രാക്ടർ കൊമ്പിൽ കോർത്ത് 50 അടി താഴ്ചയിലേക്കെറിഞ്ഞ് കൊമ്പൻ പടയപ്പ. കണ്ണൻദേവൻ കമ്പനി കടലാർ എസ്റ്റേറ്റിൽ കന്നിമലയ്ക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവവം.
കന്നിമല ഫാക്ടിയിലേക്ക് എസ്റ്റേറ്റ് റോഡിലൂടെ വന്ന കൊളുന്ത് ചാക്കുകൾ നിറച്ച ട്രാക്ടറിന് നേരെയാണ് കൊമ്പൻ ആക്രമണം നടത്തിയത്.

തേയിലത്തോട്ടത്തിലെ ചോലവനത്തിന്റെ അതിർത്തിയിലാണ് പടയപ്പ എത്തിയത്. വീതി കുറഞ്ഞ വഴിയായിരുന്നതിനാൽ പടയപ്പ മുന്നോട്ട് തന്നെ നടന്നു. ഇതോടെ ട്രാക്ടറിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടി.

ട്രാക്ടറിനു സമീപമെത്തിയ ആന കടന്നുപോകാൻ വഴി കാണാതായതോടെ ആദ്യം കൊളുന്ത് ചാക്കുകൾ ഓരോന്നായി വലിച്ചെറിഞ്ഞു. എന്നിട്ടും അരിശം തീരാതെ ട്രാക്ടർ കൊമ്പിൽ കോർത്ത് 50 അടി താഴ്ചയിലേക്കു മറിച്ചിട്ടു. ആക്രമണകാരി അല്ലാത്ത പടയപ്പ അടുത്ത കാലത്തൊന്നും ഇത്തരത്തിൽ ആക്രമണസ്വഭാവം കാണിച്ചിട്ടില്ലെന്നു നാട്ടുകാർ പറയുന്നു.

Advertisement