കേരളസര്‍വകലാശാല ഇന്നത്തെ വാർത്തകൾ 26/03/22

Advertisement

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഒക്‌ടോബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസം – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിൾ
കേരളസര്‍വകലാശാല 2022 ഏപ്രില്‍ 4 ന് ആരംഭിക്കുന്ന എം.പി.ഇ. (പ്രീവിയസ് ആന്റ് ഫൈനല്‍) ആന്വല്‍ സ്‌കീം സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി
കേരളസര്‍വകലാശാല മാര്‍ച്ച് 28 ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി., സെപ്റ്റംബര്‍ 2021 സ്‌പെഷ്യല്‍ പരീക്ഷ ഏപ്രില്‍ 1 ലേക്ക് മാറ്റിയിരിക്കുന്നു.

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 28, 29 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ (2013 അഡ്മിഷന് മുന്‍പ്) കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് (340), ബി.എ. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) ഡിഗ്രി പരീക്ഷകള്‍ യഥാക്രമം ഏപ്രില്‍ 5, 7 തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.

വൈവ വോസി

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി (എസ്.ഡി.ഇ. – 2019 അഡ്മിഷന്‍ റെഗുലര്‍, 2017 & 2018 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ വൈവ വോസി ഏപ്രില്‍ 1, 2, 4 തീയതികളില്‍ കാര്യവട്ടത്തുളള വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റര്‍ എം.കോം. (2019 അഡ്മിഷന്‍ റെഗുലര്‍, 2017 & 2018 അഡ്മിഷന്‍ സപ്ലിമെന്ററി), ഡിസംബര്‍ 2019 പരീക്ഷയുടെ കോംപ്രിഹെന്‍സീവ് വൈവ വോസി എപ്രില്‍ 1, 4, 5, 6 തീയതികളില്‍ കാര്യവട്ടത്തുളള വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. എല്ലാ വിദ്യാര്‍ത്ഥികളും 10 മണിക്ക് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍..

പത്താം സെമസ്റ്റര്‍ എല്‍.എല്‍.ബി. വിദ്യാര്‍ത്ഥികള്‍ക്കുളള നിര്‍ദ്ദേശം

കേരളസര്‍വകലാശാല ഏപ്രില്‍ 18 ന് ആരംഭിക്കുന്ന പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷ എഴുതുന്ന റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ അവരവരുടെ കാന്‍ഡിഡേറ്റ് കോഡ് രേഖപ്പെടുത്തിയ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളുടെ പകര്‍പ്പുകളും, ഏപ്രില്‍ 19 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷ എഴുതുന്ന റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ അവരവരുടെ കാന്‍ഡിഡേറ്റ് കോഡ് രേഖപ്പെടുത്തിയ ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകളും ഏപ്രില്‍ 15 ന് മുന്‍പായി അതാത് കോളേജ് പ്രിന്‍സിപ്പാള്‍മാരെ ഏല്‍പ്പിക്കേണ്ടതാണ്. പ്രസ്തുത പകര്‍പ്പുകള്‍ കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം ഏപ്രില്‍ 20 ന് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതാണ്.

റെഗുലര്‍ വിദ്യാര്‍ത്ഥികളുടെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതാത് കോളേജുകളില്‍ അയയ്ക്കുന്ന സംവിധാനത്തിന്റെ ഭാഗമായാണ് പ്രസ്തുത യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ ആവശ്യപ്പെടുന്നത്.

ഹാള്‍ടിക്കറ്റ്

കേരളസര്‍വകലാശാല 2022 ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്ന ബി.എ/ബി.കോം./ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ./ബി.ബി.എ./ബി.എസ്‌സി. മാത്തമാറ്റിക്‌സ് അഞ്ചും ആറും സെമസ്റ്റര്‍ (എസ്.ഡി.ഇ.) പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ക്കുളള ഹാള്‍ടിക്കറ്റ് മാര്‍ച്ച് 26 മുതല്‍ സ്റ്റുഡന്റ്‌സ് പ്രൊഫൈലില്‍ ലഭ്യമാകുന്നതാണ്. ഈ വിദ്യാര്‍ത്ഥികള്‍ അവരുടെ ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ടതാണ്.

മൂല്യനിര്‍ണ്ണയക്യാമ്പുകള്‍ 30 മുതല്‍ പുനഃരാരംഭിക്കും

കേരളസര്‍വകലാശാല നടത്തി വരുന്ന എല്ലാ പരീക്ഷാ മൂല്യനിര്‍ണ്ണയക്യാമ്പുകളും മാര്‍ച്ച് 26 മുതല്‍ 29 വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. മാര്‍ച്ച് 30 മുതല്‍ ടി ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതാണ്.

Advertisement