പിഞ്ചുകുഞ്ഞിനെ തൊട്ടിലിൽ ഉറക്കി കിടത്തി, ആറ് മാസം മുൻപ് പരിചയപ്പെട്ടയാൾക്കൊപ്പം പ്രവാസിയുടെ ഭാര്യ ഒളിച്ചോടി

Advertisement


മഞ്ചേരി: പിഞ്ചു കുഞ്ഞിനെ തൊട്ടിലിൽ ഉറക്കികിടത്തിയ ശേഷം നാടുവിട്ട യുവതിയും കാമുകനും ഒന്നരമാസത്തിന് ശേഷം പിടിയിൽ.

പുൽപറ്റ മംഗലൻ ഷഹാന ഷെറിനെയും മംഗലശ്ശേരി പൂന്തോട്ടത്തിൽ ഫൈസൽ റഹ്മാനെയുമാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കും രണ്ട് വീതം കുട്ടികളുണ്ട്. പിഞ്ചുകുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതല നിറവേറ്റാത്തതിനാണ് കേസെടുത്തത്.

ചെന്നൈയിലെ ആണ്ടാൾ നഗർ ഗ്രാമത്തിൽ നിന്നാണ് കമിതാക്കളെ പിടികൂടിയത്. ആറ് മാസം മുൻപാണ് ഷഹാന ഫൈസലിനെ പരിചയപ്പെട്ടത്. ഇരുവരും ബൈക്കിലാണ് നാടുവിട്ടത്. ബന്ധുക്കൾ ഇവരെ നാട്ടിലെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഷെറിന്റെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെ വിദേശത്തായിരുന്ന യുവതിയുടെ ഭർത്താവ് നാട്ടിലെത്തി. മാതാവ് ഉപേക്ഷിച്ചുപോയ തന്റെ കുഞ്ഞിന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയായിരുന്നു യുവാവ് ആദ്യം ചെയ്തത്.

നാടുവിട്ട ശേഷം ഷഹാനയും ഫൈസലും മൊബൈൽ ഫോണുകൾ സ്വിച്ച്‌ ഒഫ് ചെയ്തിരുന്നു. യുവതി സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തുവഴി ഫോണും സിമ്മും സംഘടിപ്പിച്ചിരുന്നു. ഇതിലൂടെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കും വിധം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടു.

ചെന്നൈയിലെ താമസ സ്ഥലത്ത് നിന്ന് 80 കിലോമീറ്റർ അകലെയുള്ള വിവിധ ഷോപ്പിംഗ് മാളുകൾ, ഫുഡ് കോർട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങുന്നതായി വിവരം ലഭിക്കത്തക്ക രീതിയിലായിരുന്നു പോസ്റ്റുകൾ. ഇവിടെയെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കമിതാക്കളെ കണ്ടെത്തിയത്.