ബി.എസ്.എൻ.എൽ 4 ജി പൂർണ സേവനം ആഗസ്റ്റിൽ

Advertisement

കൊച്ചി: ബി.എസ്.എൻ.എൽ 4 ജി സേവനങ്ങൾ ആഗസ്റ്റിൽ പൂർണതോതിൽ സജ്ജമാകുമെന്ന് പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ.

ഫ്രാൻസിസ് ജേക്കബ് പറഞ്ഞു. സേവനങ്ങൾ ജില്ലയിൽ അതിവേഗം എത്തിക്കാൻ കമ്പനി സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാജ്വേറ്റ് എൻജിനീയേഴ്‌സ് ആൻഡ് ടെലികോം ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ബിജോയ് അദ്ധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ജനറൽ മാനേജർമാരായ എസ്.കെ. രാജീവ്, യു.കെ. രാജേഷ്, എസ്. സജീവ്, ജയിൻ ജോൺ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.സി മുഹമ്മദലി, സെക്രട്ടറി എസ്. സഹീർ, ഫിനാൻസ് സെക്രട്ടറി മാക്‌സ്‌മിലൻ, അസിസ്റ്റന്റ് സെക്രട്ടറിമാരായ അൻസൽ മുഹമ്മദ്, സിജോ ജോസഫ്, ജില്ലാ സെക്രട്ടറി കെ.ജി. അരുൺ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.എസ്. ഷിനി (പ്രസിഡന്റ് ), വി.കെ. നികേഷ് (സെക്രട്ടറി), ടോണി തോമസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.