സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾക്ക് 50 ശതമാനം വരെ കിഴിവ്

Advertisement

കൊച്ചി: സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾ 13 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇൻസുലിന്​ 20 മുതൽ 24 ശതമാനം വരെ ഡിസ്കൗണ്ട് ലഭ്യമാണ്. കൂടാതെ മുൻഗണന വിഭാഗത്തിൽപെട്ട റേഷൻ കാർഡ് ഉടമകൾക്ക് 25 ശതമാനം ഡിസ്കൗണ്ട് നൽകിവരുന്നുണ്ട്.

പൊതുജനങ്ങൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സഞ്ജീബ്കുമാർ പട്ജോഷി അഭ്യർഥിച്ചു. മരുന്നുകളുടെ വിലക്കയറ്റ൦ സംബന്ധിച്ചു വാർത്തകൾ വന്ന പശ്ചാത്തലത്തിലാണ് സപ്ലൈകോ ഇക്കാര്യം അറിയിച്ചത്.

സപ്ലൈകോക്ക് സംസ്ഥാനത്ത് 96 മെഡിക്കൽ സ്റ്റോറുകളാണ് ഉള്ളത്. അഞ്ച് മേഖല മെഡിസിൻ ഡിപ്പോകളുമുണ്ട്.