പരീക്ഷ മാറ്റിവെയ്ക്കണം; ഹൈക്കോടതിയെ സമീപിച്ച്‌ 2,300 മെഡിക്കൽ വിദ്യാർത്ഥികൾ

Advertisement

കൊച്ചി: സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ 2300ഓളം ഫൈനൽ ഇയർ എംബിബിഎസ് വിദ്യാർഥികൾ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന് കീഴിലെ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്.

ഹൈക്കോടതിയിൽ ഇത്രയധികം പേർ ഒരേ ആവശ്യത്തിനായി ഒരുമിച്ച്‌ മുന്നോട്ട് വരുന്ന സാഹചര്യങ്ങൾ അധികമുണ്ടാവാറില്ല.

ആവശ്യത്തിന് ക്ലാസുകൾ ലഭിക്കാത്തതും ക്ലിനിക്കൽ പരിചയം ലഭിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ പരീക്ഷ മാറ്റിവെക്കാനായി ആവശ്യപ്പെടുന്നത്.