കുറച്ചുകൂടി നിലവാരം പ്രതീക്ഷിച്ചിരുന്നു…,മമ്മൂട്ടി പ്രതികരിക്കുന്നു

Advertisement

നടന്‍ വിനായകന്‍ വിവാദത്തില്‍ തീയും പുകയും തുടരുന്നതിനിടെ മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത് ശ്രദ്ധേയമായി മാധ്യമങ്ങളുടെ പെരുമാറ്റ രീതിയെയാണ് താരം വിമര്‍ശിച്ചത്. ഒരുത്തി സിനിമയുടെ പ്രസ്സ് മീറ്റില്‍ മീടുവിനെ കുറിച്ചും മോഹന്‍ലാല്‍ ചിത്രമായ ആറാട്ടിനെക്കുറിച്ചും വിനായകന്‍ നടത്തിയ പ്രസ്താവനകള്‍ വിവാദം ആയിരുന്നു.

മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ ആയിരുന്നു മമ്മൂട്ടിയും തന്റെ നിലപാട് വ്യക്തമാക്കിയയത്. എനിക്ക് പറയാനുള്ളത് നിങ്ങളൊട് ആണ്, ഈ വിവാദം ഇവിടം വരെ എത്തിച്ചത് നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകരാണ്,

ഒരു സിനിമയുടെ പ്രമോഷന് വേണ്ടി നടത്തിയ പ്രസ്സ് മീറ്റില്‍ പങ്കെടുത്ത സംവിധായകനോടോ, കേന്ദ്ര കഥാപാത്രം ചെയ്ത നായികയോടൊ ചോദ്യങ്ങള്‍ ചോദിക്കാതെ ഒരു നടനോട് മാത്രം ചോദ്യങ്ങള്‍ ചോദിക്കുക, അതും സിനിമയുമായി ബന്ധമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുക ഇത് ശരിയാണോ, അയാളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ച നിങ്ങളല്ലേ ശരിക്കും ഈ വിവാദത്തിന് കാരണക്കാര്‍ നമ്മുടെ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും കുറച്ചു കൂടി നിലവാരം പ്രതീഷിച്ചിരുന്നു മമ്മൂട്ടി പറയുന്നു, മോഹന്‍ ലാലിനെക്കുറിച്ച് വിനായകന്‍ നടത്തിയ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരണം ഇങ്ങനെ ആയിരുന്നു.

സിനിമ എന്നത് ഒരു കൂട്ടായ്മ ആണ്. ഒരു സിനിമയുടെ വിജയ പരിചയത്തിന് അതില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ട് അതിനാല്‍ തന്നെ ഒരു സിനിയുടെ പരാജയത്തിന് കാരണം ഒരാളുടെ തലയില്‍ മാത്രം കെട്ടിവെക്കുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയില്ല മമ്മൂട്ടി പറഞ്ഞു.