മൻസിയയുടെ നൃത്താവതരണത്തിനെതിരായ വിലക്ക് പിൻവലിക്കണം – യുവകലാസാഹിതി

Advertisement

തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള നൃത്തോൽസവത്തിൽ
ഏപ്രിൽ 21 ന് വൈകീട്ട് 4 മുതൽ 5 മണി വരെ നടത്തണമെന്ന് നിശ്ചയിച്ച നർത്തകി മൻസിയയുടെ നൃത്ത പരിപാടിക്ക് വിലക്കേർപ്പെടുത്തിയ ക്ഷേത്രഭാരവാഹികളുടെ നടപടിയിൽ യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു. മതേതര കേരളത്തിൽ സങ്കുചിത മതവർഗീയത മുൻനിർത്തി കലാവതരണത്തിനു വിലക്കേർപ്പെടുത്തുന്ന ഹീനമായ നടപടി എതിർത്തു തോല്പിക്കപ്പെടേണ്ടതാണ്.


വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് ഇതേ കാരണത്താൽ മൻസിയയുടെ നൃത്താവതരണത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. സമൂഹത്തിൽ ജാതിയും മതവും രൂപം കൊള്ളുന്നതിനുമുമ്പ് ആവിർഭവിച്ച കലയ്ക്കും സാഹിത്യത്തിനും മത ഭേദത്തിന്റെ പേരിൽ വിലക്കേർപ്പെടുത്തി ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ കടന്നാക്രണം നടത്തുന്ന മതവർഗ്ഗീയ ശക്തികളെ ചെറുത്തു തോല്പിക്കണമെന്നും കലാകാരിയോടനുവർത്തിക്കുന്ന വിവേചനപരമായ നടപടിയിൽ നിന്ന് ക്ഷേത്ര ഭരണാധികാരികൾ പിൻതിരിയണമെന്നും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ, ജനറൽ സെക്രട്ടറി ഇ.എം. സതീശൻ എന്നിവർ ആവശ്യപ്പെട്ടു.

Advertisement