വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ചെലവാകുന്ന ഒന്നാണ് തണ്ണിമത്തൻ. വേനല്‍ക്കാലത്ത് ദാഹവും വിശപ്പും ക്ഷീണവുമകറ്റാന്‍ തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. തണ്ണിമത്തന്‍ കടുത്ത വേനലിൽ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു.
ധാരാളം പൊട്ടാസ്യവും മഗ്നീഷ്യവുമെല്ലാമടങ്ങിയ ഇത് ബിപിയുള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കുമുള്ള സ്വാഭാവിക മരുന്നുമാണ്. വിറ്റാമിനുകളും മിനറൽസും ധാരാളം അടങ്ങിയതാണ് തണ്ണിമത്തൻ. തണ്ണിമത്തൻ ജ്യൂസ് രണ്ട് വ്യത്യസ്ത രുചികളിൽ ഉണ്ടാക്കാം. പോഷകസമൃദ്ധവും രുചികരവുമായ രണ്ട് തണ്ണിമത്തൻ ജ്യൂസുകൾ ഇതാ…
തണ്ണിമത്തൻ മിൽക്ക് ഷെയ്ക്ക്
ചേരുവകൾ
തണ്ണിമത്തൻ – ഒരു കിലോ
ഈന്തപ്പഴം – 10 എണ്ണം
തണുപ്പിച്ച പാൽ – 1 ഗ്ലാസ്
ഏലക്കാപ്പൊടി – 1 ടീസ്പൂൺ
സബ്ജ സീഡ്‌സ് – 3 ടീസ്പൂൺ
നട്സ് – അലങ്കരിക്കാൻ
തയാറാക്കുന്ന വിധം
ഈന്തപ്പഴവും സബ്ജ സീഡ്‌സും കുറച്ചു വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
ശേഷം ഈന്തപ്പഴം നന്നായി അരച്ചെടുക്കുക.
തണ്ണിമത്തൻ കുരു കളഞ്ഞ് ഉടച്ചെടുക്കുക. ഇതിലേക്ക് ഈന്തപ്പഴം അരച്ചതും കുതിർത്തു വച്ച സബ്ജ സീഡ്‌സും പാലും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
തണുപ്പിച്ചതിനു ശേഷം നട്സ് വച്ച് അലങ്കരിച്ചു ഗ്ലാസിൽ വിളമ്പാം.
തണ്ണിമത്തൻ, നാരങ്ങ ,ഇഞ്ചി സർബത്ത്
ചേരുവകൾ
തണ്ണിമത്തൻ മുറിച്ച് അരി കളഞ്ഞത് – അര കിലോ
നാരങ്ങ നീര് – ഒരു നാരങ്ങ
ഇഞ്ചി – ഒരു ചെറിയ കഷ്ണം
പഞ്ചസാര- ആവശ്യത്തിന്
ചേരുവകൾ എല്ലാം കൂടി മിക്സിയിൽ ഇട്ടു അടിച്ച് ഗ്ലാസ്സിൽ ഒഴിച്ച് വിളമ്പുക.
തണ്ണിമത്തൻ ഓറഞ്ച് സർബത്ത്
തണ്ണിമത്തൻ – 1 ,കുരു കളഞ്ഞത് നാരങ്ങ നീര് – 1 ടേബിൾസ്പൂൺ പുതിനയില – 2 സ്പൂൺ ഓറഞ്ച്-1 കുരു കളഞ്ഞത് കുരുമുളക്പൊടി : ഒരു നുള്ള്
തണ്ണിമത്തൻ, ഓറഞ്ച് എന്നിവ മിക്സിയിൽ നന്നായി ഉടയ്ക്കുക. അതിലേക്ക് നാരങ്ങ നീര്, പുതിനയില എന്നിവയിട്ട് ഒന്നു കൂടി തിരിക്കുക. ഗ്ലാസിൽ ഒഴിച്ചതിനു ശേഷം മുകളിൽ കുരുമുളക് പൊടി വിതറി വിളമ്പുക