നടൻ ധ്രുവൻ വിവാഹിതനായി; വീഡിയോ

Advertisement

നടൻ ധ്രുവൻ വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് വച്ചു നടന്ന വിവാഹത്തിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ധ്രുവൻ. ലീസാമ്മയുടെ വീടായിരുന്നു അരങ്ങേറ്റ ചിത്രം. ക്വീൻ എന്ന ചിത്രത്തിലൂടെയാണ് ധ്രുവൻ ശ്രദ്ധേയനാകുന്നത്.

ചിൽഡ്രൻസ് പാർക്ക്’, ‘ഫൈനൽസ്’, ‘വലിമൈ’, തുടങ്ങിയ ചിത്രങ്ങളിലൂടെ താരം എത്തി. മോഹൻലാൽ നായകനായ ‘ആറാട്ട്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ധ്രുവൻ ചെയ്തിരുന്നു. നാൻസി റാണി, ജനഗണമന തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ