ബസ് ചാർജ് വർധനക്ക് എൽ.ഡി.എഫിന്റെ അംഗീകാരം

Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാർജ് വർധിപ്പിക്കുന്ന നടപടിക്ക് ഭരണമുന്നണിയായ എൽ.ഡി.എഫ് അംഗീകാരം നൽകി. മിനിമം ചാർജ് 10 രൂപയാകുന്ന തരത്തിലാണ് വർധനയുണ്ടാകുക.എൽ.ഡി.എഫ് അംഗീകാരം നൽകിയിതിനാൽ ബസ് ചാർജ് വർധിപ്പിച്ചുള്ള സർക്കാർ ഉത്തരവ് ഉടനെ ഇറങ്ങിയേക്കും. എട്ടു രൂപയായിരുന്ന മിനിമം ചാർജാണ് 10 രൂപയാക്കി വർധിപ്പിക്കുന്നത്.

ഇന്ധന വില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരം ചെയ്തിരുന്നു. ആവശ്യമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ബസ് ഉടമകൾക്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നു