സിനിമാ സീരിയൽ താരം സോണിയ ഇനി മുതൽ മുൻസിഫ് മജിസ്‌ട്രേറ്റ്

Advertisement

തിരുവനന്തപുരം: മലയാളികൾക്ക് പ്രിയങ്കരിയായ സിനിമാ-സീരിയൽ താരം സോണിയ ഇനിമുതൽ മുൻസിഫ് മജിസ്ട്രേറ്റ്. വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് താരത്തിന് മുൻസിഫ് മജിസ്ട്രേറ്റായി നിയമനം ലഭിച്ചത്.

ഡിഗ്രിയും പിജിയും ഫസ്റ്റ് ക്ലാസോടെയാണ് പാസായത്. ടെലിവിഷൻ അവതാരകയായി മലയാളിയുടെ സ്വീകരണ മുറിയിൽ എത്തിയ സോണിയ പിന്നീട് സിനിമയിലും സീരിയലിലും ഒരു പോലെ തിളങ്ങി.

‘അത്ഭുതദ്വീപ്’ എന്ന സിനിമയിൽ അഞ്ച് രാജകുമാരിമാരിൽ ഒരാളായി സോണിയ അഭിനയിച്ചത്.മൈ ബോസ് ആണ് അവസാനം അഭിനയിച്ച സിനിമ. മമ്താ മോഹന്‍ദാസ്ിന്‍റെ നായികാകഥാപാത്രത്തിന്‍റെ അടുത്ത സുഹൃത്തായി വന്ന സോണിയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ‘കുഞ്ഞാലി മരയ്ക്കാർ’, ‘മംഗല്യപ്പട്ട്’, ‘ദേവീ മാഹാത്മ്യം’ എന്നിവയാണ് സോണിയ വേഷമിട്ട പ്രധാന സീരിയലുകൾ. നിരവധി ആളുകൾ താരത്തിന് അഭിനന്ദനവുമായി എത്തിയിട്ടുണ്ട്.