വേർപിരിയല്‍ വാര്‍ത്തയെക്കുറിച്ച്‌ തുറന്ന് പറഞ്ഞ് സായികുമാർ

Advertisement

ബിന്ദുപണിക്കരേയും തന്നെയും കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിക്കുന്നതിനെതിരെ സായ്കുമാർ . തന്റെ അഭിമുഖം വളച്ചൊടിക്കുകയായിരുന്നെന്ന് ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു. താനും ബിന്ദു പണിക്കരും സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ആര്‍ക്കും ഇഷ്ടമല്ലെന്നാണ് തോന്നുന്നതെന്നും സായ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സായ് കുമാർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച്‌ മനസ് തുറന്നിരുന്നു.
തന്റെ ആദ്യ വിവാഹത്തെക്കുറിച്ച്‌ സായ് കുമാർ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ നടിയും തന്റെ ഇപ്പോഴത്തെ ഭാര്യയുമായ ബിന്ദു പണിക്കരെക്കുറിച്ച്‌ ചോദിച്ചപ്പോൾ അതേക്കുറിച്ച്‌ സംസാരിക്കേണ്ടതില്ലെന്ന് സായ് കുമാർ ഉത്തരം നൽകിയത്. ഈ ഉത്തരത്തെ അടിസ്ഥാനമാക്കി ചില ഓൺലൈൻ മാധ്യമങ്ങൾ ബിന്ദു പണിക്കരും സായ് കുമാറും വിവാഹ മോചിതരായെന്ന വാർത്ത നൽകിയിരുന്നു .

കാൻ ചാനലിന്റെ അഭിമുഖത്തിൽ ബിന്ദു പണിക്കരെക്കുറിച്ചുള്ള ചോദ്യത്തിന് സായ്കുമാർ പറഞ്ഞ മറുപടിയാണ് വിവാദമായത്. ഇത് ഉദ്ധരിച്ചു കൊണ്ടുള്ള വാർത്തകളാണ് വ്യാപകമായി പ്രചരിച്ചത്. പക്ഷെ ഈ അഭിമുഖത്തെ ആസ്പദമാക്കി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത് നല്‍കിയത് ബിന്ദു പണിക്കരും സായ് കുമാറും വിവാഹ മോചിതരായെന്നായിരുന്നു. വാർത്തകൾക്കാധാരമായ അഭിമുഖത്തിന്റെ ലിങ്ക് ചുവടെ

ഇപ്പോൾ ഇതേക്കുറിച്ച്‌ പ്രതികരിച്ചിരിക്കുകയാണ് ഇരുവരും.തങ്ങൾ വേർപിരിഞ്ഞു എന്ന വാർത്ത തീർത്തും അടിസ്ഥാന രഹിതമാണെന്നാണ് സായ് കുമാർ പറഞ്ഞത്. ”ഞാനും ബിന്ദുവും വേർപിരിഞ്ഞോയെന്നാണ് എല്ലാവർക്കും അറിയേണ്ടത്. നിരവധി ഫോൺ കോളുകളാണ് ഞങ്ങൾക്ക് വന്നോണ്ടിരിക്കുന്നത്. അഭിമുഖം അവരൊക്കെ കണ്ടോയെന്ന് പോലും അറിയില്ല. കണ്ടിട്ടുണ്ടായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും എഴുതി വെക്കില്ലായിരുന്നു. സന്തോഷത്തോടെ ഞങ്ങൾ ജീവിക്കുന്നത് കാണുന്നത് ആർക്കും ഇഷ്ടമില്ലെന്നാണ് തോന്നുന്നത്” എന്നായിരുന്നു സായ് കുമാറിന്റെ പ്രതികരണം. ഇതുവരെയും വിളിക്കാത്തവർ പോലും ഇപ്പോൾ വിളിക്കുന്നുണ്ടെന്നാണ് സായ് കുമാർ പറയുന്നത്.

നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോയെന്നാണ് എല്ലാവരുടേയും ചോദ്യങ്ങൾ. വിവാഹബന്ധം വേർപിരിഞ്ഞോയെന്നും ചിലർ ചോദിക്കുന്നുണ്ടെന്നും സായ് കുമാർ പറയുന്നു.അതേസമയം അത്തരക്കാരോട് ഇന്ന് രാവിലെയാണ് ഞങ്ങൾ പിരിഞ്ഞതെന്നാണ ഞാൻ കൊടുക്കുന്ന മറുപടി. അത് കേട്ടാൽ അവർക്ക് സന്തോഷം കിട്ടുമെങ്കിൽ കിട്ടട്ടെ എന്നും സായ് കുമാർ ചിരിയോടെ പറയുന്നു. തങ്ങളോട് മാത്രമല്ല മകളോടും ഇത് ചോദിക്കാറുണ്ടെന്ന് സായ് കുമാർ പറയുന്നു. മകളോടും ഇതേക്കുറിച്ചുള്ള ചോദ്യങ്ങളുണ്ട്. ബിന്ദു ആന്റിയും സായ് അങ്കിളും തമ്മിൽ വേർപിരിഞ്ഞോയെന്നാണ് ചോദ്യങ്ങൾ. അതേസമയം, ഇന്നലെ വരെ അവർ പിരിഞ്ഞിരുന്നില്ലെന്നും ഇന്നത്തെ കാര്യം എനിക്കറിയില്ലെന്നുമാണ് അവൾ കൊടുത്ത മറുപടി എന്നാണ് സായ് കുമാർ പറയുന്നത്.