കൊച്ചി രാജ്യാന്തര ചലച്ചിത്രമേള: വിദ്യാർത്ഥി പ്രതിനിധികൾക്ക് മെട്രോയിൽ സൗജന്യ യാത്ര

Advertisement

കൊച്ചി: കൊച്ചി രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥി പ്രതിനിധികൾക്കും ഒഫീഷ്യൽസിനും ഏപ്രിൽ ഒന്നു മുതൽ അഞ്ച് വരെ കൊച്ചി മെട്രോയിലെ യാത്ര സൗജന്യം.

ഡെലിഗേറ്റ് പാസ് ടിക്കറ്റ് കൗണ്ടറിൽ കാണിച്ച്‌ സൗജന്യമായി ടിക്കറ്റ് എടുക്കാം.

കൊച്ചി ഐഎഫ്‌എഫ്‌കെയുടെ ഒഫീഷ്യൽ ട്രാവൽ പാർട്ട്ണർ കെഎംആർഎൽ ആണ്. രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിന്റെ തീം പോസ്റ്റർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക് നാഥ് ബഹ്‌റ പ്രകാശനം ചെയ്തു.

ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, ഡെപ്യൂട്ടി ഡയറക്ടർ (ഫെസ്റ്റിവൽ) എച്ച്‌. ഷാജി, ഡെപ്യൂട്ടി ഡയറക്ടർ (പ്രോഗ്രാംസ്) എൻ.പി. സജീഷ്, പ്രോഗ്രാം മാനേജർ (ഫെസ്റ്റിവൽ) കെ.ജെ. റിജോയ്, ആർഐഎഫ്‌എഫ്‌കെ സംഘാടക സമിതി ജനറൽ കൺവീനർ ഷിബു ചക്രവർത്തി, സബ് കമ്മിറ്റി ചെയർമാൻ സോഹൻ സീനുലാൽ, കോളിൻസ് ലിയോഫിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.