കേരളസര്‍വകലാശാല ഇന്നത്തെ വാർത്തകൾ 01/04/22

Advertisement

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. മാത്തമാറ്റിക്‌സ് (2015 സ്‌കീം), എം.എസ്‌സി. കെമിസ്ട്രി/അനലിറ്റിക്കല്‍ കെമിസ്ട്രി (2013 സ്‌കീം), എം.എസ്‌സി. പോളിമര്‍ കെമിസ്ട്രി (2002 സ്‌കീം) മേഴ്‌സിചാന്‍സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഏപ്രില്‍ 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വൈവ വോസി
കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. മലയാളം വിദൂരവിദ്യാഭ്യാസം (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ വൈവ വോസി ഏപ്രില്‍ 18, 19 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ.സോഷ്യോളജി വിദൂരവിദ്യാഭ്യാസം (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ വൈവ വോസി ഏപ്രില്‍ 4, 5, 6 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വിദൂരവിദ്യാഭ്യാസ ബിരുദം – എലിജിബിലിറ്റി മാര്‍ഗരേഖ പുതുക്കി

കേരളസര്‍വകലാശാല 2017-2018 അദ്ധ്യയനവര്‍ഷം മുതലുളള അഡ്മിഷനിലൂടെ വിദൂരവിദ്യാഭ്യാസം വഴി മറ്റ് സര്‍വകലാശാലകളില്‍ നിന്ന് നേടുന്ന ബിരുദങ്ങള്‍ക്ക് കേരളസര്‍വകലാശാലയുടെ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന രേഖകളോടൊപ്പം പ്രസ്തുത സര്‍വകലാശാലയുടെ വിദൂര പഠനകേന്ദ്രത്തിനും കോഴ്‌സിനും യു.ജി.സി. ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ബ്യൂറോയുടെ അംഗീകാരം ഉളളതായി തെളിയിക്കുന്ന രേഖയും കൂടാതെ സ്റ്റഡി സെന്റര്‍ പ്രസ്തുത സര്‍വകലാശാലയ്ക്ക് അനുവദിക്കപ്പെട്ട ടെറിട്ടോറിയല്‍ ലിമിറ്റിനുളളില്‍ വരുന്നതാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖയും ഹാജരാക്കേണ്ടതാണ്

Advertisement