ഇനി മഞ്ജു യാത്രകൾ മഞ്ഞ ഇലക്ട്രിക് മിനി കൂപ്പറിൽ

Advertisement


റേഞ്ച് റോവറിന് പിന്നാലെ മഞ്ജുവിന്റെ യാത്രകൾക്ക് കൂട്ടു പകരാൻ പുതിയൊരാൾ കൂടിയെത്തി. ഇലക്‌ട്രിക് മിനി കൂപ്പറാണ് താരം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.

മഞ്ഞയും കറുപ്പും അഴക് പകരുന്ന മിനി കൂപ്പർ മഞ്ജു സ്വന്തമാക്കിയ വിവരം ഷോറൂമുകാരാണ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്.

പൂർണമായും വിദേശത്ത് നിർമ്മിച്ച ഈ കാറിന്റെ എക്സ്‌ഷോറൂം വില 47.20 ലക്ഷം രൂപയാണ്. സാധാരണ മിനി കൂപ്പറിനേക്കാൾ എട്ട് ലക്ഷം രൂപയാണ് ഇലക്‌ട്രിക് മിനി കൂപ്പറുകൾക്ക് അധിക ചാർജ് വരുന്നത്.

32.6 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയേൺ ബാറ്ററിയാണ് ഇലക്‌ട്രിക് മിനി കൂപ്പറിലുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 270 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും.

നിലവിൽ ഷൂട്ടിംഗുകൾക്കായാലും മറ്റു പരിപാടികൾക്കായാലും മഞ്ജു എത്തുന്നത് തന്റെ റേഞ്ച് റോവറിലാണ്. കറുത്ത നിറത്തിലുള്ള റേഞ്ച് റോവർ സ്വയം ഡ്രൈവ് ചെയ്തു വരുന്ന താരത്തിന്റെ വീഡിയോ പലവട്ടം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.