കേരളസര്‍വകലാശാല ഇന്നത്തെ വാർത്തകൾ 02/04/22

Advertisement

സമ്പര്‍ക്ക ക്ലാസ്

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം ഒന്നാം സെമസ്റ്റര്‍ (2021 അഡ്മിഷന്‍) ബി.എ. സമ്പര്‍ക്ക ക്ലാസുകള്‍ (സോഷ്യോളജി ഒഴികെ) കാര്യവട്ടം, കൊല്ലം സെന്ററുകളില്‍ ഏപ്രില്‍ 2, 3 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സോഷ്യോളജിയുടെ സമ്പര്‍ക്കക്ലാസുകളുടെ തീയതി പിന്നീട് അറിയിക്കുന്നതാണ്.

സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല സെന്റര്‍ ഫോര്‍ അഡല്‍റ്റ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ ആന്റ് എക്സ്റ്റന്‍ഷന്‍ (സി.എ.സി.ഇ.ഇ.) കാഞ്ഞിരംകുളം ഗവ.കെ.എന്‍.എം.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ആരംഭിക്കുന്ന ആറു മാസകാലയളവുളള സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.എല്‍.ഐ.എസ്‌സി.) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോം കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ ഓഫീസില്‍ നിന്നും ലഭ്യമാണ്.

യോഗ്യത: പ്ലസ്ടു, ക്ലാസുകള്‍: ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ. മറ്റു കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കും ജോലി ഉളളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 6 വെകിട്ട് 4 മണി വരെ.

Advertisement