എൻജിനീയറിങ് പ്രവേശന പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനാകുന്നു

Advertisement

തിരുവനന്തപുരം: അടുത്ത വർഷം മുതൽ സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശന പരീക്ഷ ഓൺലൈനാകുന്നു.
പരീക്ഷാ നടത്തിപ്പിന് സർക്കാർ താൽപര്യപത്രം ക്ഷണിച്ചു. സ്വകാര്യ ഏജൻസികൾക്കും താൽപര്യപത്രം സമർപിക്കാം. ജെഇഇ പരീക്ഷയുടെ രീതിയിൽ സംസ്ഥാന പ്രവേശന പരീക്ഷയും ഓൺലൈനാകുകയാണ്.

ഒന്നര ലക്ഷത്തോളം പേർ എഴുതുന്ന പരീക്ഷ ഓൺലൈനാക്കണമെങ്കിൽ അതിനുള്ള എല്ലാ സൗകര്യങ്ങളും വേണം. ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ പരീക്ഷ നടത്തി പരിചയമുള്ള ഏജെൻസികളിൽ നിന്ന് സർക്കാർ താൽപര്യപത്രം ക്ഷണിച്ചു. ഓരോ കേന്ദ്രത്തിലും എത്രപേരെ പരീക്ഷക്കിരുത്താനാവും അതിന് ആവശ്യമുള്ള കംപ്യൂടർ, നെറ്റ് കണക്ഷൻ എന്നിവ ഉൾപ്പെടെ നൽകാനാവുമോ എന്നിവ വിശദീകരിച്ചുകൊണ്ടുള്ള താൽപ്പര്യപത്രമാണ് ക്ഷണിച്ചിരിക്കുന്നത്.