വനിത ശിശു വികസന വകുപ്പിൽ പ്രോഗ്രാം ഓഫീസർ കരാർ ഒഴിവ്

Advertisement

വനിത ശിശു വികസന വകുപ്പിന്റെ ഐ.സി.പി.എസ് പദ്ധതിയുടെ ഭാഗമായ ഔവ്വര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ സംസ്ഥാനതല ഓഫീസില്‍ പ്രോഗ്രാം ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു.

സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദാനന്തര ബിരുദമാണ് (MSW ) യോഗ്യത. കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിലോ ഓ.ആര്‍.സി പദ്ധതി മേഖലകളില്‍ എന്നിവയിലേതെങ്കിലും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം.

പ്രതിമാസ വേതനം: 36000

പ്രായം: 1 – 3 – 22 ൽ 40 വയസ്സ് കവിയരുത്

എഴുത്തുപരീക്ഷ കൂടിക്കാഴ്ച എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 12-4-2022 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷാ ഫോം പൂരിപ്പിച്ച് താഴെ കാണുന്ന വിലാസത്തിൽ തപാൽ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

പ്രോഗ്രാം മാനേജർ,
വനിത ശിശു വികസന വകുപ്പ്,
ഐ.സി.പി.എസ് പൂജപ്പുര, തിരുവനന്തപുരം
അവസാന തീയതി 12-04-2022

അപേക്ഷ ഫോം wcd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്