പ്രശസ്ത ചലച്ചിത്ര- നാടക നടൻ കൈനകരി തങ്കരാജ് അന്തരിച്ചു

Advertisement

കൊല്ലം: പ്രശസ്ത ചലച്ചിത്ര- നാടക നടൻ കൈനകരി തങ്കരാജ് (77) അന്തരിച്ചു. കൊല്ലം കേരളപുരം വേലം കോണത്ത് സ്വദേശിയാണ്.

പ്രശസ്ത നാടക പ്രവർത്തകൻ കൃഷ്ണൻകുട്ടി ഭാഗവതരുടെ മകനാണ്.

10,000 വേദികളിൽ പ്രധാന വേഷങ്ങളിൽ തിളങ്ങിയ ആപൂർവ്വം നാടകനടന്മാരിൽ ഒരാളായ തങ്കരാജ് കെഎസ്‌ആർടിസിയിലെയും കയർബോർഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്.

ഇടക്കാലത്ത് നാടകരംഗത്തു നിന്നും വിലക്ക് ഏർപ്പെടുത്തിയപ്പോളായിരുന്നു സിനിമയിലേക്കുള്ള വരവ്.

പ്രേം നസീർ നായകനായി എത്തിയ ആനപ്പാച്ചൻ ആയിരുന്നു ആദ്യ ചിത്രം.ചിത്രത്തിൽ പ്രേംനസീറിന്റെ അച്ഛനായിട്ടായിരുന്നു അഭിനയിച്ചത്.ഈ ചിത്രത്തിനുശേഷം അച്ചാരം അമ്മിണി ഓശാരം ഓമന,ഇതാ ഒരു മനുഷ്യൻ, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

അതിനുശേഷം വീണ്ടും കെപിഎസിയുടെ നാടകഗ്രൂപ്പിൽ ചേർന്നു.എന്നാൽ ഏറെ നാൾ കഴിയുന്നതിനു മുൻപു തന്നെ നാടകപ്രവർത്തനം മതിയാക്കി വീണ്ടും സിനിമയിൽ സജീവമായി.ഈ മ യൗ, ഹോം എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധ നേടി