ജോൺ പോളിന്റെ ചികിത്സക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും രണ്ട് ലക്ഷം

Advertisement

തിരുവനന്തപുരം: ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലുള്ള തിരക്കഥാകൃത്ത് ജോൺ പോളിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചു.

രണ്ടുമാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലാണ് ജോൺപോൾ.

ജോൺപോളിന്റെ ചികിത്സ ചെലവ് കണ്ടെത്താൻ സുഹൃത്തുക്കൾ ചേർന്ന് സഹായാഭ്യർഥന നടത്തിയിരുന്നു. രണ്ടുമാസത്തെ ചികിത്സകൊണ്ട് അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തികമായി വലിയ പ്രതിസന്ധിയിലായിട്ടുണ്ടെന്ന് സുഹൃത്തുക്കൾ പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞിരുന്നു. ജോൺപോളിന്റെ മകളുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് സഹായം അയക്കണമെന്നാണ് സുഹൃത്തുക്കൾ അഭ്യർഥിക്കുന്നത്.

ജിബി അബ്രഹാമിന്റെ എസ്.ബി.ഐ കാക്കൂർ ബ്രാഞ്ചിലെ അക്കൗണ്ട് നമ്പറും സഹായഭ്യർഥനയുടെ കൂടെ നൽകിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67258022274. ഐ.എഫ്.എസ്.സി: SBIN0070543. 9446610002 എന്ന നമ്പറിലേക്ക് ഗൂഗ്ൾ പേ ആയും സഹായങ്ങൾ നൽകാം.