പേരിന്‍റെ പേരില്‍ കൂട്ടത്തല്ലായി പേരിടൽ ചടങ്ങ്,വൈറല്‍ വിഡിയോ

Advertisement

കൊല്ലം:ഒരു പേരിലെന്തിരിക്കുന്നു എന്നു പറയാന്‍ വരട്ടെ,ഇവിടെ ഒരു പേരിടീല്‍ ചടങ്ങ് കൂട്ടത്തല്ലായകഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. വളരെ സന്തോഷത്തോടെയും ആഹ്ലാദത്തോടെയും കുടുംബം ആഘോഷമാക്കുന്ന ഒന്നാണ് കുഞ്ഞിന്റെ പേരിടീൽ ചടങ്ങുകൾ.

അച്ഛനും അമ്മയും മുൻകൂട്ടി നിശ്ചയിച്ച പേര് സന്തോഷത്തോടെയാണ് അവർ കുഞ്ഞിനിടുന്നത്. എന്നാൽ ഒരു കുഞ്ഞിന്റെ പേരിടീലുമായി മാതാവും പിതാവും കൂടി തമ്മിലടിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കൊല്ലം തെന്മലയിലാണ് സംഭവം. കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും തമ്മിലാണ് തർക്കം. കുഞ്ഞ് ജനിച്ച്‌ 28-ാം ദിവസമാണ് പൊതുവെ പേരിടീൽ ചടങ്ങ് നടക്കുന്നത്. കുഞ്ഞിന്റെ ഒരു ചെവി വെറ്റില കൊണ്ട് അടച്ച്‌ പിടിച്ച്‌ മറ്റെ ചെവിയിൽ മൂന്ന് പ്രാവശ്യം പേര് വിളിക്കണമെന്നാണ് ചടങ്ങ്. ഇവിടെ ചടങ്ങിൽ കുട്ടിയുടെ പിതാവ് അലംകൃത എന്ന പേര് കുട്ടിയുടെ ചെവിയിൽ വിളിക്കുന്നത് വീഡിയോയിൽ കാണാം.

https://youtu.be/-4oCwYw5UKw

എന്നാൽ ഇത് കേട്ട ഉടൻ തന്നെ പ്രകോപിതയായ കുട്ടിയുടെ മാതാവ് കുഞ്ഞിനെ ബലമായി പിടിച്ച്‌ വാങ്ങുകയും കുഞ്ഞിന്റെ ചെവിയിൽ അനാമിക എന്ന് വിളിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇതേ തുടർന്നാണ് പിന്നീട് ബന്ധുക്കള്‍ ചേരിതിരിഞ്ഞത് കൂട്ടത്തല്ലും ബഹളവുമുണ്ടായത്. ചടങ്ങിൽ പങ്കെടുത്ത ആരോ ഒരാൾ പകർത്തിയ വീഡിയോ വൈറലാവുകയായിരുന്നു. ഈ അച്ഛന്റേയും അമ്മയുടേയും ഇടയിൽ ജീവിക്കേണ്ടി വരുന്ന കുഞ്ഞിന്റെ അവസ്ഥ എന്താകുമെന്നാണ് വീഡിയോയ്‌ക്ക് ലഭിക്കുന്ന പ്രതികരണം.