24 അസിസ്റ്റൻറ് പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികകൾ സ്ഥിരപ്പെടുത്തും: മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതികളിലെയും ഒരു എസിജെഎം കോടതിയിലെയും അസിസ്റ്റൻറ് പബ്ലിക്ക് പ്രോസിക്യൂട്ടർമാരുടെ 24 താൽക്കാലിക തസ്തികകൾ സ്ഥിരം തസ്തികകളാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

27 താൽക്കാലിക കോടതികളെ സ്ഥിരം കോടതികളാക്കി മാറ്റിയ സാഹചര്യത്തിലാണിത്.

മരാമത്ത് പ്രവൃർത്തികൾ നിർവഹിക്കുന്നതിന് ഉടമ്പടി വയ്ക്കുമ്പോൾ സമർപ്പിക്കുന്ന പെർഫോമൻസ് ഗ്യാരണ്ടി അഞ്ച് ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമാക്കി കുറച്ച ഉത്തരവിൻറെ കാലാവധി 2023 മാർച്ച്‌ 31 വരെ ദീർഘിപ്പിച്ച നടപടിക്ക് സാധൂകരണം നൽകി.