കെഎസ്‌ആർടിസിയിൽ കടുത്ത പ്രതിസന്ധി; കൃത്യമായി ശമ്പളം കൊടുക്കാനില്ല, ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്ന് മന്ത്രി

Advertisement

തിരുവനന്തപുരം: കെഎസ്‌ആർടിസിയിൽ കടുത്ത പ്രതിസന്ധിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇന്ധനവില വർദ്ധനവാണ് പ്രതിസന്ധിയ്ക്ക് കാരണം.

ജീവനക്കാർക്ക് ഇനിയുള്ള എല്ലാ മാസവും കൃത്യമായി ശമ്പളം കൊടുക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.

പ്രതിസന്ധിയ്ക്കുള്ള പ്രതിവിധിയായി ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം 2000 കോടി സർക്കാർ കെഎസ്‌ആർടിസിയ്ക്ക് നൽകി. എന്നാൽ ഇന്ധനവില വർദ്ധനവ് കാരണം പ്രതിമാസം 500 കോടിയുടെ അധികചെലവുണ്ടായിയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

സ്വിഫ്റ്റ് കെഎസ്‌ആർടിസിയുടെ അവിഭാജ്യ ഘടകമെന്നും അദ്ദേഹം പറഞ്ഞു. പത്തുവർഷം കഴിഞ്ഞാൽ സ്വിഫ്റ്റിന്റെ മുഴുവൻ ആസ്തിയും കെഎസ്‌ആർടിസിയ്ക്കാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Advertisement