ദൃശ്യകലാ പുരസ്കാരത്തിളക്കത്തിൽ ദമ്പതികൾ

Advertisement

കൊല്ലം: കൊല്ലം സ്വദേശികളായ ദമ്പതികൾക്ക് ലളിതകലാ അക്കാദമി പുരസ്കാരം. നീരാവിൽ കൊച്ചുവരമ്പേൽ വീട്ടിൽ സ്മിത എം.ബാബു, ആർ.ബി.ഷജിത്ത് എന്നിവരാണ് പെയിന്റിംഗ് വിഭാഗത്തിൽ ദൃശ്യകലാ പുരസ്കാരത്തിന് അർഹരായത്.

ഷജിത്തിന് നേരത്തേ രണ്ടുതവണ ലളിതകലാ അക്കാദമി സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. പ്രകാശ് കലാകേന്ദ്രം ഭാരവാഹിയും സി-ഡിറ്റ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. കണ്ണൂർ പയ്യന്നൂർ കാനത്തിൽ ബാലകൃഷ്ണന്റെയും രാധയുടേയും മകനാണ്.

അഭിനേത്രിയും നർത്തകിയുമായ സ്മിത,​ സ്പെഷ്യൽ സ്കൂൾ അദ്ധ്യാപികയും കലാകേന്ദ്രം വനിതാവേദി പ്രസിഡന്റുമാണ്. കലാകേന്ദ്രം നാടകങ്ങളായ ചെയേഴ്സ്, ഛായാമുഖി, ഏകാന്തം, തീണ്ടാരിപ്പച്ച തുടങ്ങിയ നാടകങ്ങളിൽ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

Advertisement